തിരുവനന്തപുരത്ത് നെറ്റ് ബാങ്കിങ് തട്ടിപ്പ്; അധ്യാപികയുടെ 56000രൂപ നഷ്ടമായി

925105533s

തിരുവനന്തപുരം: ഹൈട്ടക് മോഡല്‍ എടിഎം തട്ടിപ്പിനുപിന്നാലെ തിരുവനന്തപുരത്ത് നെറ്റ് ബാങ്കിങ് തട്ടിപ്പും. അധ്യാപികയുടെ 56000 രൂപ നഷ്ടപ്പെട്ടു. തിരുവനന്തപുരം പട്ടം സ്വദേശിനിയുടെ 56000 രൂപ നെറ്റ് ബാങ്കിങ് വഴി പിന്‍വലിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.

പട്ടം എസ്ബിടി ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായിരിക്കുന്നത്. വിദേശത്തു നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ 5. 6 തീയ്യതികളില്‍ തുടര്‍ച്ചയായി പണ നഷ്ടമായെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ അധ്യാപിക പരാതി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വിദേശത്തു നിന്നും നെറ്റ് ബാങ്കിങ് വഴിയാണ് പണം നഷ്ടമായിരിക്കുന്നതെന്ന് തെളിഞ്ഞു. പരാതിയെ തുടര്‍ന്ന് നഷ്ടപ്പെട്ട പണ തിരിച്ചു നല്‍കാമെന്ന് എസ്ബിടി അധികൃതര്‍ വ്യക്തമാക്കി. അതേസമയം വിദേശത്തു നിന്നും നടന്ന തട്ടിപ്പായതിനാല്‍ അന്വേഷണത്തിന്റെ ഗതി ഏതു രീതിയില്‍ പോകുമെന്നതിനെ കുറിച്ച് ഇതുവരെ വ്യക്തമായിട്ടില്ല.

Top