ഇടുക്കി: ഇടുക്കിയില്‍ വന്‍ കള്ളനോട്ട് വേട്ട. പുതിയ അഞ്ഞൂറ് രൂപയുടെ 38 ലക്ഷം രൂപ വിലയുള്ള കള്ളനോട്ടുകളുമായി അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാറില്‍ നിന്നും നാലു ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് കള്ളനോട്ടും പ്രതികളെയും പിടികൂടിയത്.
പുതിയ നോട്ടിലെ സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മയും ഗുണനിലവാരക്കുറവും നേരത്തെ വിമര്‍ശന വിധേയമായിരുന്നു. ഇവ മൂലമാണ് കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിപ്ുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നുത്
തമിഴ്‌നാട് മധുര സ്വദേശി രാജുഭായ് എന്നു വിളിക്കുന്ന അന്‍പ് സെല്‍വം, ഇടുക്കി നെടുങ്കണ്ടം സ്വദേശി രമേശ് എന്നു വിളിക്കുന്ന സുനില്‍കുമാര്‍, പുറ്റടി സ്വദേശി രവീന്ദ്രന്‍ നായര്‍, ചാവക്കാട് സ്വദേശി ഫൈസു എന്നു വിളിക്കുന്ന ഷിഹാബുദീന്‍, കരുനാഗപ്പള്ളി ആദിനാദ് സ്വദേശി കൃഷ്ണ കുമാര്‍ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ തേനി, കേരളതമിഴ്‌നാട് അതിര്‍ത്തിയിലെ ബോഡിമെട്ട് എന്നിവിടങ്ങളില്‍ വെച്ചാണ് പ്രതികളെയും കള്ളനോട്ടും പിടികൂടിയത്. ഇവരില്‍ രണ്ടു പേര്‍ പത്തു വര്‍ഷമായി കള്ളനോട്ട് നിര്‍മ്മാണവും വിതരണവും നടത്തുന്നവരാണ്.


