കൊച്ചി:മാണിക്കെതിരെ വീണ്ടും കോഴ ആരോപണം ഫ്ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് മാണി അഞ്ചു കോടി രൂപ കോഴ വാങ്ങിയെന്ന് ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശ് പറഞ്ഞു. സംസ്ഥാന ബജറ്റിന് മുമ്പാണ് മാണി പണം വാങ്ങിയതെന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ പബിജു രമേശ് വെളിപ്പെടുത്തി.
വിഹിതം നല്‍കാന്‍ ഫ്ളാറ്റ് ഉടമകള്‍ തന്നെയും വിളിച്ചിരുന്നു. എന്നാല്‍ തന്റെ ഫ്ളാറ്റ് നിര്‍മ്മാണം പൂര്‍ത്തിയായതിനാല്‍ താന്‍ പണം കൊടുത്തില്ല. നികുതി കുറയ്ക്കാനാണ് കോഴ ചോദിച്ചത്. ബേക്കറി ഉടമകളില്‍നിന്നും സ്വര്‍ണവ്യാപാരികളില്‍നിന്നും മാണി പണം വാങ്ങിയിട്ടുണ്ട്. ബേക്കറി ഉടമകള്‍ 2 കോടി നല്‍കി. സര്‍ക്കാര്‍ മാറിയാല്‍ എല്ലാ അഴിമതി കഥകളും പുറത്തുവരുമെന്നും ബിജു രമേശ് പറഞ്ഞു.
പണം വാങ്ങിയതിന് തെളിവായി ശബ്ദരേഖയുടെ സിഡി തന്റെ കൈവശമുണ്ടെന്നും ബിജു രമേശ് പറഞ്ഞു. ബാര്‍ കോഴ കേസില്‍ ഉണ്ടായ ഹൈക്കോടതി പരാമര്‍ശം മൂലമാണ് കെ എം മാണി രാജിവെച്ചത്.എക്സൈസ് മന്ത്രി കെ ബാബുവിനെതിരെയും ബിജു രമേശ് ആരോപണം ഉന്നയിച്ചിരുന്നു.