കൊച്ചി:നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ ഉറച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.സോഷ്യല്‍ മീഡിയയാണ് അദ്ധേഹത്തിനെതിരെ വ്യാപകമായ പ്രചരണം നടക്കുന്നത് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ നവമാധ്യമങ്ങളിലൂടെ ഇമേജ് വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി ഒരു സൈബര്‍ ടീമിനെ ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് നിയമിച്ചിട്ടുണ്ട്.ഇവരായിരിക്കും ഫേയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിന് വേണ്ടി പ്രചരണം നടത്തുക.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യക്ക് പുറത്തും കമ്പ്യുട്ടര്‍ സംബന്ധ ജോലി ചെയ്യുന്നവരുടെ ഒരു പുതിയ ടീമും ഇതിനായി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ ഭരണ നേട്ടവും ഉമ്മന്‍ചാണ്ടിക്കെതിരായ പ്രചരണങ്ങളെ പൊളിക്കുന്ന വാദങ്ങളും പ്രധാനമായും ഉയര്‍ത്തും.ഉമ്മന്‍ചാണ്ടിയെ തന്നെ അടുത്ത കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടാനും ഉമ്മന്‍ ടീം ലക്ഷ്യമിടുന്നുണ്ട്.കോണ്‍ഗ്രസ്സിലെയും മുന്നണിയിലേയും ചാണ്ടി വിരുദ്ധരെ ഒതുക്കുക എന്ന ദൗത്യവും ഈ ടീം തന്നെയായിരിക്കും ഇനി നിര്‍വ്വഹിക്കുക.ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഒന്നും ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് ഹൈക്കമാന്റ് തന്നെ മുന്‍പ് വിലയിരുത്തിയിരുന്നു.
സമൂഹമാധ്യമങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടു എന്നാണ് വിലയിരുത്തല്‍.ഇത് കൂടി കണക്കിലെടുത്താണ് നവമാധ്യമങ്ങളില്‍ കൂടുതല്‍ ഇടപെടാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ തുടക്കമെന്നൊണം വിവിധ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ ഉണ്ടാക്കി ലൈക്ക് നേടിയെടുക്കുക എന്ന തന്ത്രം സൈബര്‍ ടീം പരീക്ഷിക്കും.ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ കണ്ടെത്തി അവരെ സഹായിക്കാനും മറ്റൊരു സൈബെര്‍ വിങ്ങ് ഉണ്ടാകും.അങ്ങിനെ നവമാധ്യമങ്ങള്‍ വളരെ നന്നായി തന്റെ പ്രതിച്ഛായ വര്‍ദ്ധനക്ക് ഉപയോഗിക്കാമെന്നും ഉമ്മന്‍ചാണ്ടിയും കൂട്ടരും കണക്കുകൂട്ടുന്നുണ്ട്.അതേസംയം വേതനാടിസ്ഥാനത്തിലാണോ സൈബര്‍ ടീമിന്റെ നിയമനമെന്നത് വ്യക്തമല്ല.