അപ്രതീക്ഷിത ട്വിസ്റ്റിൽ മഹാരാഷ്ട്ര!!തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി രാജ് താക്കറെ;കൂടെ ബി.ജെ.പിയും?

മുംബയ്: മഹാരാഷ്ട്രയിൽ വീണ്ടും ട്വിസ്റ്റുണ്ടാകുന്നു .രാജ് താക്കറെയും ബിജെപിയും ഒന്നിക്കുകയാണ് മഹാരാഷ്ട്രയിൽ വീണ്ടും തീവ്രഹിന്ദുത്വ നിലപാടുകലെടുത്ത് മുന്നോട്ടു പാകാനാണ് നീക്കം .ശിവസേന ഒഴിവായ ഗ്യാപ്പിൽ ആ സ്ഥാനത്തേക്ക് കടന്നുകയറാൻ ഒരുങ്ങുകയാണ് രാജ്താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേന (എം.എൻ.എസ്). ഇതിന്റെ തുടക്കമെന്നോണം പാർട്ടിയുടെ കൊടിയുടെ നിറം പൂർണമായും കാവി നിറത്തിലേക്ക് മാറ്റുകയാണ് നേതൃത്വം. തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് പതാകമാറ്റമെന്നാണ് സൂചന. ഓറഞ്ച്, നീല, പച്ച എന്നീ നിറങ്ങളിലാണ് എം.എൻ.എസിന്റെ നിലവിലെ പതാകയുള്ളത്.

ശിവസേനയുടെ സ്ഥാപകൻ ബാൽതാക്കറെയുടെ ജന്മദിനത്തിൽ കൊടി മാറ്റി സ്ഥാപിക്കുമെന്നാണ് നേതൃത്വം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടൊപ്പം മഹാരാഷ്ട്രയെ ഞെട്ടിക്കുന്ന പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനയുമുണ്ട്. 2006ലാണ് ശിവസേനയുമായി പിരിഞ്ഞ് രാജ്താക്കറെ മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്ക് രൂപം നൽകുന്നത്. 2009ൽ 13 എം.എൽ.എമാരാണ് പാർട്ടിക്കുണ്ടായിരുന്നത്. എന്നാൽ 2019ൽ ഒരുസീറ്റ് മാത്രമാണ് എം.എൻ.എസിന് നേടാൻ സാധിച്ചത്. ഈ സാഹചര്യത്തിലാണ് പാർട്ടിയെ ഉടച്ചുവാർക്കാൻ രാജ് താക്കറെ തയ്യാറെടുക്കുന്നത്. ശിവസേനയുടെ പിന്മാറ്റം സുവർണാവസരമെന്നാണ് രാജ്താക്കറെ വിലയിരുത്തുന്നത്. ശിവസേന മതേതരത്വ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ സാഹചര്യത്തിലാണ് കാവി രാഷ്ട്രീയത്തിലേക്ക് നീങ്ങാനുള്ള പദ്ധതി എം.എൻ.എസ് നടത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടൊപ്പം ബി.ജെ.പിയുമായി സഖ്യം ചേർന്ന് പ്രവർത്തിക്കാനും പാർട്ടിയിൽ ആലോചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാജ്താക്കറെയും ദേവേന്ദ്ര ഫഡ്നാവിസും കൂടിക്കാഴ്ച നടത്തിയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.മഹാരാഷ്ട്രയിൽ അധികാരം പിടിച്ചെടുക്കാൻ ഒറ്റയ്ക്ക് പ്രവർത്തിച്ചിട്ട് കാര്യമില്ലെന്ന ബി.ജെ.പിയുടെ തോന്നലാണ് എം.എൻ.എസിനെ കൂട്ടുപിടിക്കാൻ കാരണമായിരിക്കുന്നത്. ഇത്രയും നാൾ ശിവസേനയ്ക്ക് നൽകിയിരുന്ന സ്ഥാനം എം.എൻ.എസിന് നൽകാനാണ് ബി.ജെ.പി ആലോചിക്കുന്നത്. ”കാവി ആരുടേയും സ്വത്തല്ല. മുഴുവൻ മഹാരാഷ്ട്രയും കാവി നിറമാണ്. ഞങ്ങളും കാവിയാണ്. വ്യാഴാഴ്ച നിങ്ങൾ ഞങ്ങളുടെ പദ്ധതികളെക്കുറിച്ച് അറിയും. ഇത് മഹാരാഷ്ട്രയ്ക്ക് പുതിയ ഊർജ്ജം കൊണ്ടുവരുമെന്ന് ഉറപ്പാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ട്വിസ്റ്റുകളും മാറ്റങ്ങളും ഉണ്ടാകുമെന്നും മുതിർന്ന എം.എൻ.എസ് നേതാവ് സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞു.’ഇന്ന് പറയുന്നതല്ല ശിവസേന ചെയ്യുന്നത്, ചെയ്യുന്നതല്ല പറയുന്നത്.

ശ്രീ ബാൽതാക്കറെ ജീയുടെ മരണത്തിന് ശേഷം ശിവസേന എപ്പോഴാണ് കാവികൊടി ഉയർത്തിയത്? ഒരിക്കലുമില്ല, ചിലപ്പോൾ ഗണേശ ഉത്സവത്തിനും ദഹി ഹണ്ടിക്കും ചെയ്തുകാണുമായിരിക്കും. എം.എൻ.എസും രാജ്താക്കറെയും എപ്പോഴും കാവിയോടൊപ്പം മാത്രമായിരുന്നു നിലകൊണ്ടിരുന്നത്- സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞു. അതേസമയം, ബി.ജെ.പിയുമായുള്ള സഖ്യത്തെ കുറിച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘വളരെ നല്ലതാണ്, ഞങ്ങളുടെ നീക്കത്തെ അവർ സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ, ഇപ്പോൾ അതുമായി ബന്ധപ്പെട്ട ചർച്ചകളില്ല, ഇനി ചിലപ്പോൾ ഭാവിയിൽ നടന്നേക്കാം.

Top