കൊച്ചി: വികസനകുതിപ്പില്‍ മുന്നേറുന്ന കേരളത്തിന് ജനകീയ പങ്കാളിത്തമുറപ്പാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ. മുന്‍ വാര്‍ത്താ അവതാരികയും മാധ്യമ പ്രവര്‍ത്തകയുമായി വീണാ ജോര്‍ജ്ജ് എം എല്‍ എയാണ് ഈ ടെലിവിഷന്‍ ഷോയുടെ അവതാരക.
‘നാം മുന്നോട്ട്’ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള ചാനലുകളിലൂടെ ഉടന്‍ പ്രേക്ഷകരുടെ മുന്നിലേക്കെത്തും. ഒന്നിലേറെ ചാനലുകളില്‍ ഒരേ സമയത്തായിരിക്കും ഈ 22 മിനിട്ട് ദൈര്‍ഘ്യമുള്ള പരിപാടി.തിരുവല്ലം ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റില്‍ ഏതാനും ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു. വൈകാതെ പരിപാടി സംപ്രേഷണം ആരംഭിക്കും. സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്കനോളജി (സിഡിറ്റ് ) ആണ് നിര്‍മ്മാണം.
ഓരോ ഭാഗവും ഓരോ വിഷയത്തെ കേന്ദ്രീകരിച്ചാകും. വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പ്രവര്‍ത്തിക്കും. ഇവര്‍ക്ക് പുറമെ ചര്‍ച്ച ചെയ്യുന്ന വികസന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകരും പരിപാടിയുടെ ഭാഗമായിരിക്കും.പലപ്പോളായി മുഖ്യമന്ത്രിക്ക് കത്തെഴുെതിയ കുട്ടികളെ ഉള്‍പ്പെടുത്തി ഒരു ഭാഗവും പരിപാടിയില്‍ ഉണ്ടാകും. പാനലില്‍ ഉള്ള വിദഗ്ധരും പ്രേക്ഷകരും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്ന വിധത്തിലാണ് പരിപാടി പുരോഗമിക്കുക.
തിരുവല്ലം ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റില്‍ ഏതാനും ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു. വൈകാതെ പരിപാടി സംപ്രേഷണം ആരംഭിക്കും. സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്കനോളജി (സിഡിറ്റ് ) ആണ് നിര്‍മ്മാണം.ഓരോ ഭാഗവും ഓരോ വിഷയത്തെ കേന്ദ്രീകരിച്ചാകും. വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പ്രവര്‍ത്തിക്കും. ഇവര്‍ക്ക് പുറമെ ചര്‍ച്ച ചെയ്യുന്ന വികസന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകരും പരിപാടിയുടെ ഭാഗമായിരിക്കും.പലപ്പോളായി മുഖ്യമന്ത്രിക്ക് കത്തെഴുെതിയ കുട്ടികളെ ഉള്‍പ്പെടുത്തി ഒരു ഭാഗവും പരിപാടിയില്‍ ഉണ്ടാകും. പാനലില്‍ ഉള്ള വിദഗ്ധരും പ്രേക്ഷകരും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്ന വിധത്തിലാണ് പരിപാടി പുരോഗമിക്കുക.