ഇന്ത്യയെ ഹിന്ദുരാജ്യത്തിലേക്ക് നീക്കുന്നു..!കേരളത്തിലെ മുസ്ലിം സമുദായം പിണറായിക്കും ഇടതുപക്ഷത്തിനും ഒപ്പം നിൽക്കണം

കൊച്ചി:കേരളത്തില്‍ സമസ്തയടക്കം മുസ്ലീം ഭൂരിപക്ഷങ്ങള്‍ ഇടതുപക്ഷത്തെ ഇപ്പോള്‍ അനുകൂലിക്കുന്നുണ്ട്. വര്‍ഗ്ഗീയശക്തികളായ ബിജെപിയെയും അതിന്റെ പോഷകസംഘടനകളുടെയും കേരളത്തിലെ വളര്‍ച്ചയ്ക്ക് കടിഞ്ഞാണ്‍ ഇടുന്നതും ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ്. രാജ്യത്ത് ആര്‍എസ്എസ് ബിജെപി വളര്‍ച്ച കൂടുകയും നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം ഭരണവും മുസ്ലീം സഹോദരങ്ങളെ വളരെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തളളി വിട്ടിരിക്കുന്നത്.

എന്തുകൊണ്ട് ഇന്ത്യയിലെ മുസ്ലീങ്ങള്‍ വിശാലമായൊരു ഇടതുപക്ഷസമീപനത്തിലേക്ക് ഒരുമിക്കണം എന്നതിന്റെ മൂലകാരണവും ഇന്ത്യപോലൊരു മതേതരത്വരാജ്യത്ത് അവരിന്നനുഭവിച്ചുക്കൊണ്ടിരിക്കുന്ന ഈ ഭീതി തന്നെയാണ്. നരേന്ദ്രമോദി, അമിത്ഷാ സഖ്യം നേതത്വം വഹിക്കുന്ന ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ, ഇന്ത്യയുടെ മുഖമുദ്രയായ മതേതരത്വം കൈവിട്ട് ഒരു ഹിന്ദുരാജ്യത്തിലേക്ക് നീങ്ങുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ മുസ്ലീങ്ങളെ പ്രത്യക്ഷമായി തന്നെ അടിച്ചമര്‍ത്താനുള്ള നടപടികളായിരുന്നു കശ്മീരിന് മുകളിലുള്ള ഇടപെടലുകളും പൗരത്വഭേദഗതി ബില്ലുമൊക്കെ.

മഹത്തായൊരു രാജ്യത്തിന്റെ വൈവിദ്യങ്ങളെ തിരിച്ചറിഞ്ഞ് ബഹുമാനിക്കുന്നതിനുള്ള കഴിവ് അവര്‍ക്കില്ല എന്നതുമാത്രമല്ല, അതിന്റെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് ബിജെപിയുടെ ഭരണപരിഷ്‌കാരങ്ങള്‍. ഭരണനേതൃത്വം മാറുന്നതിനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ബിജെപിയെന്ന ഫാസിസ്റ്റ് ശക്തിയെ പ്രതിരോധിക്കുമെന്ന് നമ്മള്‍ കരുതിയിരുന്ന നെഹ്‌റുവിന്റെയും ഗാന്ധിയുടെയും പാരമ്പര്യമുള്ള കോണ്‍ഗ്രസ്, ഭാവനാശ്കതിയും ഗതിയും തകര്‍ന്ന് കുറച്ച് അഴിമതിക്കാരുടെ കൂട്ടാമായി മാറിക്കൊണ്ടിരിക്കുന്നു.കോണ്‍ഗ്രസിന്റെ ഭാവിയെന്ന് തന്നെ കരുതിയിരുന്ന ജ്യോതിരാഹിത്യ സിന്ധ്യയും മറ്റും അധികാരകസേര കണ്ടു മോഹിച്ച് ബിജെപിയിലേക്ക് ചേക്കേറുന്നതും നാം കണ്ടുകഴിഞ്ഞു.  ഇന്ത്യയില്‍ നിലവില്‍ ശക്തമായ രീതിയില്‍ ബിജെപിയെന്ന ഹിന്ദുത്വ ഫാസിസ്റ്റുകളെ ചെറുക്കുന്നത് സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷമാണെന്നതാണ് വസ്തുത. കേരളമാണ് മുഖ്യമായും ഇതിനൊരു മാതൃക.

ഇത്തരത്തില്‍ രാജ്യത്താകെയുള്ള ഹിന്ദുത്വ അജന്‍ഡകള്‍ക്ക് ഒരെതിര്‍ ശബ്ദമുണ്ടാകണമെങ്കിൽ ഇന്ത്യന്‍ മുസ്ലീങ്ങളും ന്യൂനപക്ഷങ്ങളുമുള്‍പ്പെടെയുള്ള കൂട്ടമായ ഒരു ഒത്തുചേരല്‍ ആവശ്യമാണ്.മുസ്‌ലിം സമുദായത്തിലെ സമുദായ സംഘടനകള്‍ അത് ഏതു വിഭാഗമാണെങ്കിലും സമസ്ത സംഘടനകളുടെ നേതാക്കന്മാര്‍ ഇടതുപക്ഷത്തിന്റെ വേദിയിലാകെ വന്ന് സംസാരിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. അവരുടെ നിരവധിയാളുകളാണ് ഇടതുപക്ഷം ആഹ്വാനം ചെയ്ത മനുഷ്യമഹാ ശൃംഖലയില്‍ പങ്കെടുത്ത് പിണറായി വിജയനൊപ്പം ചേർന്ന് നിന്നിട്ടുണ്ട്. മൃതപ്രായമായ കോണ്‍ഗ്രസ് മുഴുവനായി തന്നെ ബിജെപിയിലേക്ക് ലയിക്കുന്നതിന് മുന്നേ വിശാലമായൊരു ഇടതുപക്ഷത്തേക്ക് എത്തിചേരുക എന്നതുമാത്രമാണ് ഒരു പ്രതിവിധി.

Top