സിനിമയിലെ വനിതകൾ രണ്ടായി …വുമന്‍ ഇന്‍ സിനിമാ കളക്ടീവിനു പിന്നാലെ പുതിയ വനിതാ കൂട്ടായ്മ. നേതാവ് ഭാഗ്യലക്ഷ്മി

കൊച്ചി :സിനിമയിലെ വനിതകൾ രണ്ട് ഗ്രൂപ്പായി . വുമന്‍ ഇന്‍ സിനിമാ കളക്ടീവിനു പിന്നാലെ മലയാള സിനിമയില്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ പുതിയ വനിതാ കൂട്ടായ്മ രൂപം കൊണ്ടു . കൊച്ചിയില്‍ ചേര്‍ന്ന ആദ്യയോഗത്തില്‍ ഇരുന്നൂറോളം അംഗങ്ങള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായി കോര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. യോഗത്തില്‍ സിബി മലയിലും ബി.ഉണ്ണികൃഷ്ണനും സംസാരിച്ചു.

സിനിമയിലെ അടിസ്ഥാന മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നം കേള്‍ക്കാനും അതിനുള്ള പരിഹാരം കണ്ടെത്താനുമാണ് പുതിയ കൂട്ടായ്മയെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ഇങ്ങനെ ഒരു കൂട്ടായ്മയെ കുറിച്ച് ഏറെനാളായി ചിന്തിക്കുന്നു. 6000 അംഗങ്ങളുള്ള ഫെഫ്കയുടെ ജനറല്‍ ബോഡിയില്‍ ഞാന്‍ മാത്രമേ സ്ത്രീയായിട്ടുള്ളൂ. അപ്പോള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അതിന് പരിഹാരം കാണാനും ഒരു പ്രത്യേക സംഘടന ആവശ്യമാണെന്ന തിരിച്ചറിയില്‍ നിന്നാണ് ഇത് ഉണ്ടായത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, എഡിറ്റര്‍മാര്‍, സ്‌ക്രിപ്പ് എഴുത്തുകാര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് അംഗങ്ങള്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top