ചെന്നൈ: കോമഡി നടനുമായി ചുംബന രംഗത്തിൽ അഭിനയിക്കാൻ പറഞ്ഞതിന് നടി സെറ്റിൽ നിന്ന് ഇറങ്ങി ഓടി. മലയാളി നടി കല്യാണിയുമായി ബന്ധപ്പെട്ടാണ് പ്രചരണം തമിഴ് നടൻ മൊട്ട രാജേന്ദ്രനുമായുള്ള ചുംബന രംഗത്തിൽ അഭിനയിക്കാൻ കഴിയില്ലെന്നു കല്യാണി പറഞ്ഞതായി റിപ്പോർട്ട്. തമിഴിൽ ഷൂട്ടിങ് പുരോഗമിക്കുന്ന മോഹന എന്ന ചിത്രത്തിന്റെ സെറ്റിലാണു സംഭവം.
മലയാളി നടി കല്യാണിയാണ് ചിത്രത്തിലെ നായിക. പവർസ്റ്റാർ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ മൊട്ട രാജേന്ദ്രനാണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രം. ഈ സിനിമയിൽ മൊട്ടരാജേന്ദ്രൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കല്യാണി ചുംബിക്കുന്നൊരു രംഗമുണ്ടായിരുന്നു. സ്വപ്നത്തിൽ നടക്കുന്നൊരു രംഗമാണ്. ലിപ്ലോക്ക് രംഗമൊന്നുമല്ല. ഒരു സാധാരണ ചുംബനരംഗം. പക്ഷേ ഈ സീനിന്റെ വിവരണം കേട്ടതോടെ കല്ല്യാണി അസ്വസ്ഥയായി.
കഥ മുമ്പേ കേൾക്കാതിരുന്ന കല്യാണിക്ക് ഷൂട്ടിങിനിടെയാണ് ഈ സീക്വൻസ് സംവിധായകൻ വിവരിച്ചുകൊടുത്തത്. രംഗം കേട്ടതും കല്യാണി കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു. ഈ ചിത്രത്തിൽ ഇനി അഭിനയിക്കില്ലെന്നും പറഞ്ഞ് ഒരു മുറിയും പൂട്ടി കരയുകയായിരുന്നു നടി. ‘
പിന്നീട് സംവിധായകൻ ആനന്ദ് എത്തി നടിയെ സമാധാനിപ്പിക്കുകയും ആ രംഗം ചിത്രീകരിക്കുന്നില്ലെന്ന് അറിയിച്ചതോടെയുമാണ് നടിക്ക് ആശ്വാസമായത്.