കുഞ്ഞാലിക്കുട്ടിയെ ഹണിട്രാപ്പില്‍ കുടുക്കാന്‍ നീക്കം നടത്തി; യുവതിയുടെ വലയില്‍ കുടുങ്ങിയത് പേഴ്‌സണല്‍ സ്റ്റാഫ്

തിരുവനന്തപുരം: ഒരു മന്ത്രിയുടെ രാജിയിലേയ്ക്ക് നയിച്ച ഹണിട്രാപ്പ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍ നാരദയുടെ പേരില്‍ മാത്യുസാമുവല്‍ നടത്തിയ കൂടുതല്‍ ഹണിട്രാപ്പ് വിവരങ്ങള്‍ പുറത്ത്. മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയെ ഹണിട്രാപ്പില്‍ കുടുക്കാന്‍ നാരദ എംഡിയും നാരദ സീനിയര്‍ റിപ്പോര്‍ട്ടറായ യുവതിയും ശ്രമിച്ചുവെന്ന തെളിവുകളാണ് രഹസ്യാനേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്നത്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ചീഫ് സെക്രട്ടറിയെ ഹണിട്രാപ്പില്‍ കുടുക്കിയ പത്തംതിട്ട പത്താനാപുരം സ്വദേശിയായ യുവതിയാണ് കുഞ്ഞാലിക്കുട്ടിയെ കുടുക്കാന്‍ നീക്കം നടത്തിയത്. സംഘപരിവാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് മന്ത്രിയെ ലക്ഷ്യമിട്ടതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ അതീവ ജാഗ്രത മൂലം ഈ യുവതിയെ ഓഫീസ് പരിസരത്തേയ്ക്ക് പോലും അടുപ്പിച്ചില്ല. പക്ഷെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ ഒരു യുവാവ് യുവതിയുടെ കെണിയില്‍ വീണു. എല്ലാ ദിവസും കൊഞ്ചികുഴയുന്ന ടെലിഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ ഓഡിയോ സംഭാഷണങ്ങള്‍ നാരദയിലെ കലാപത്തെ തുടര്‍ന്ന് ലീക്കാവുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചീഫ് സെക്രട്ടറിയുള്‍പ്പെടെ പ്രമുഖരായ ഐഎഎസ് ഉദ്യോഗസ്ഥരെയാണ് അന്ന് മാത്യുസാമുവലും സംഘവും ഹണിട്രാപ്പില്‍ കുടുക്കിയത്. പി ആര്‍ കമ്പനിയുടെ ഉദ്യോഗസ്ഥയായി എത്തിയ യുവതി ഇവരെ ഇരകാളാക്കി മാറ്റുകയായിരുന്നു. പല ഉന്നതരും മാനം രക്ഷിക്കാന്‍ കോടികള്‍ നല്‍കി ഈ വീഡിയോ പുറത്ത് വരുന്നത് ഒഴിവാക്കുകയായിരുന്നു. മംഗളം ചാനല്‍ നടത്തിയ ഹണിട്രാപ്പ് വിവാദമായതോടെ നാരദയുടെ ഹണിട്രാപ്പിലെ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യം ശക്തമാവുകയാണ്.

Top