ന്യൂയോര്‍ക്കില്‍ ജനവാസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 12 മരണം

ന്യൂയോര്‍ക്ക്: യുഎസിലെ ബ്രോണ്‍ക്‌സ് ബോറോയില്‍ ജനവാസകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. 12 പേര്‍ മരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മരിച്ചതില്‍ നവജാത ശിശുവും ഉള്‍പ്പെടുന്നു. മേയറുടെ മാധ്യമസെക്രട്ടറി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വ്യഴാഴ്ച രാത്രി 7.30 ഓടെ അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഒന്നു മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നതായി സിറ്റി ഫയര്‍ കമ്മീഷണര്‍ ഡാനിയേല്‍ നിഗ്രോ പറയുന്നു. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്നും മേയറുടെ വക്താവ് എറിക് ഫിലിപ്പ്‌സ് പറയുന്നു. അഗ്‌നിശമനസേനയുടെ 160 യൂണിറ്റുകളാണ് തീയണയ്ക്കുന്നതിനായി രംഗത്തുള്ളത്. കെട്ടിടത്തിനു കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ല.

Top