അടുത്ത പ്രധാനമന്ത്രി പ്രണബ് മുഖർജി.ബിജെപിയെ ഞെട്ടിച്ച് ശിവസേന

മുംബൈ:ബിജെപിയെ ഞെട്ടിച്ച് ശിവസേന രംഗത്ത് . ബി.ജെ.പി നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന ശിവസേന പുതിയ തന്ത്രവുമായി രംഗത്ത്. 2019-ല്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലങ്കില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയാകുമെന്ന് ശിവസേന.രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് വേദിയിലെത്തിയത്. ഇതിന് പിന്നാലെയാണ് ശിവസേനയുടെ പരാമര്‍ശം. ‘രാഷ്ട്രീയഭാവി ലക്ഷ്യമിട്ടാണ് ആര്‍എസ്എസിന്റെ നീക്കം. അതെന്തെന്ന് 2019ഓടെ എല്ലാവര്‍ക്കും മനസ്സിലാകും. 2019ല്‍ ബിജെപിക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ പ്രണബ് തന്നെയാകും പ്രധാനമന്ത്രി സ്ഥാനാര്‍ഥി’, മുഖപത്രമായ സാമ്നയിലൂടെ സേന വ്യക്തമാക്കി.സേനയുടെ മുഖപത്രമായ ‘സാമ്‌ന’ യിലെ മുഖപ്രസംഗത്തിലാണ് ഈ വിചിത്ര പരാമര്‍ശം. പ്രതിപക്ഷ പാര്‍ട്ടികളുടെ സമവായ സ്ഥാനാര്‍ത്ഥിയായി പ്രണബ് മുഖര്‍ജി അവരോധിക്കപ്പെടുമെന്നാണ് ശിവസേന ചൂണ്ടിക്കാണിക്കുന്നത്.

കേന്ദ്രത്തില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടാലും ആര്‍.എസ്.എസ് അനുകൂലി തന്നെ പ്രധാനമന്ത്രിയാകുമെന്ന് ഒളിയമ്പ് ചെയ്യുകയാണ് സേനാ മുഖപത്രം.

രാഷ്ട്രീയതന്ത്രത്തിനായാണ് മറ്റ് നേതാക്കളുടെ സന്ദര്‍ശനത്തെ ആര്‍.എസ്.എസ് ഉപയോഗിക്കാറ്്. പ്രണബിന്റെ സന്ദര്‍ശനത്തെ എങ്ങനെ ഉപയോഗിക്കുമെന്ന് അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കാണാം. ആര്‍.എസ്.എസ് പ്രണബിന്റെ സന്ദര്‍ശനത്തെ അനുകൂലമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഡല്‍ഹിയിലെ രാഷ്ട്രീയ ഇടനാഴികളില്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാനുള്ള ചര്‍ച്ച സജീവമാണെന്നും ശിവസേന പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നെഹ്‌റുവിയന്‍ ആശയത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച പ്രണബ് മുഖര്‍ജിയെ എന്തിനാണ് ക്ഷണിച്ചതെന്നും സേന സ്ഥാപകന്‍ ബാല്‍താക്കറെയെ ക്ഷണിക്കാത്തതിനെ ചോദ്യംചെയ്യുകയും ചെയ്യുന്നുണ്ട് മുഖപ്രസംഗം. ഇഫ്താര്‍ വിരുന്നുകളിലൂടെയുള്ള കോണ്‍ഗ്രസിന്റെ മുസ്‌ലിം പ്രീണനത്തെ വിമര്‍ശിച്ച ആര്‍.എസ്.എസ് ഇന്ന് നോമ്പ് തുറ നടത്തുന്നത് ആര്‍.എസ്.എസിന്റെ നിലപാട് മാറ്റമാണെന്നും ‘സാമ്‌ന’ മുഖപ്രസംഗത്തില്‍ കുറിച്ചു.

പ്രണബിന്റെ നാഗ്പൂര്‍ സന്ദര്‍ശനം തടയാന്‍ ശ്രമിച്ച പരാജയപ്പെട്ട കോണ്‍ഗ്രസിനെയും സേന കടന്നാക്രമിച്ചു. നെഹ്റുവിയന്‍ ആശയങ്ങള്‍ എപ്പോഴും ചേര്‍ത്തുപിടിക്കുന്ന പ്രണബിനെപ്പോലുള്ള ഒരാളെ ആര്‍എസ്എസ് എന്തിന് തിരഞ്ഞെടുത്തു എന്നും സാമ്നയിലെ ലേഖനത്തിലൂടെ സേന ചോദിക്കുന്നു. ശിവസേന അധ്യക്ഷനായിരുന്ന ബാല്‍ താക്കറെയെ ഒരിക്കല്‍പ്പോലും ക്ഷണിക്കാത്ത ആര്‍എസ്എസ് ആണ് പ്രണബിനെ ക്ഷണിച്ചത്.മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജിയുള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പിനിടയിലായിരുന്നു പ്രണബിന്റെ വിവാദമായ നാഗ്പൂര്‍ സന്ദര്‍ശനം. ബിജെപി സഖ്യമുപേക്ഷിച്ച ശിവസേന പാര്‍ട്ടിക്കെതിരെ നിരന്തരം ശക്തമായ വിമര്‍ശനങ്ങളുന്നയിച്ച് കൊണ്ടിരിക്കുകയാണ്. മഞ്ഞുരുക്കാന്‍ അധ്യക്ഷന്‍ അമിത് ഷാ സേനാ നേതാവ് ഉദ്ധവ് താക്കറെയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Top