പ്രണബ് മുഖര്‍ജിയുടെ മകള്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാൻ ഒരുങ്ങുന്നു.ഞെട്ടലോടെ കോൺഗ്രസ് !..

കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നാഗ്പൂരില്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച വിവാദം കത്തിനില്‍ക്കുന്നതിനിടെ കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ച് മറ്റൊരു വാര്‍ത്ത. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ പ്രണാബ് മുഖര്‍ജിയുടെ മകള്‍ ഷര്‍മിസ്ത മുഖര്‍ജി ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍എസ്എസ് കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍.

 ഡല്‍ഹി കോണ്‍ഗ്രസിന്റെ വക്താക്കളില്‍ ഒരാളാണ് ഷര്‍മിസ്ത മുഖര്‍ജി. ഷര്‍മിസ്ത മുഖര്‍ജിയെ സ്ഥാനാര്‍ഥിയാക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ പ്രണാബ് മുഖര്‍ജിയുമായി രണ്ട് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയായും റിപ്പോര്‍ട്ടിലുണ്ട്.

താന്‍ ബി.ജെ.പിയില്‍ അംഗമാവാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിസ്ത മുഖര്‍ജി രംഗത്തെത്തി. അച്ഛന്‍ ബി.ജെ.പിയിലെ വൃത്തികേടുകള്‍ മനസ്സിലാക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശര്‍മിസ്ത വ്യക്തമാക്കി.നേരത്തെ പല മാധ്യമങ്ങളും ശര്‍മിസ്ത ബി.ജെ.പിയില്‍ ചേരുമെന്നും 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകായിരുന്നു പ്രണബിന്റെ മകള്‍.ആരോപണങ്ങൾ ഷർമിസ്ത മുഖർജി നിഷേധിച്ചു. താൻ ബിജെപിയിൽ ചേരുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അവർ ട്വീറ്റ് ചെയ്തു.

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നാളെ നടക്കുന്ന പരിപാടിയിലാണ് കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മറികടന്ന് പ്രണാബ് മുഖര്‍ജി പങ്കെടുക്കുന്നത്. ഇതിനായി അദ്ദേഹം ബുധനാഴ്ച വൈകീട്ട് നാഗ്പൂരില്‍ എത്തിക്കഴിഞ്ഞു. എല്ലാ വര്‍ഷവും നടക്കുന്ന ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ് എന്ന പരിപാടിയിലാണ് മുഖര്‍ജി മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. 800ഓളം വരുന്ന ആര്‍എസ്എസ് വളണ്ടിയര്‍മാരാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top