Connect with us

mainnews

ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമെന്നുറപ്പിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി

Published

on

ന്യൂഡൽ‌ഹി: ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമെന്ന് ആവർത്തിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. നാഗ്പുരിൽ ആർഎസ്എസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയാകാനുള്ള തീരുമാനത്തിൽ നിന്നും മാറിയിട്ടില്ല എന്നും വിവാദങ്ങൾക്കുള്ള മറുപടി നാഗ്പുരിൽ പറയാമെന്നു പ്രണബ് പറഞ്ഞു.എനിക്കെന്താണോ പറയാനുള്ളത് അതു നാഗ്‍പുരിൽ പറയും. ഒരുപാടു കത്തുകളും ഫോൺ കോളുകളും വന്നിട്ടുണ്ട്. ഒന്നിനോടും ഇതുവരെ പ്രതികരിച്ചിട്ടില്ല’– പ്രണബ് മുഖർജി വ്യക്തമാക്കി. കോൺഗ്രസിൽനിന്നു വിമർശനങ്ങളുയർന്ന സാഹചര്യത്തിലാണു വിശദീകരണം.‘ആർഎസ്എസിന്‍റെ പരിപാടിയിൽ പങ്കെടുക്കുമെന്നും വിഷയത്തിനു രാഷ്ട്രീയ മാനം നൽകേണ്ടതില്ലെന്നും നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു.

പ്രണബിന്റെ തീരുമാനത്തിൽ ഒൗദ്യോഗികമായി പ്രതികരിക്കാനില്ലെന്നു കോൺഗ്രസ് വ്യക്തമാക്കിയെങ്കിലും യോജിച്ചു വിയോജിച്ചും നേതാക്കൾ രംഗത്തു വന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നു ജയറാം രമേശ്, സി.കെ.ജാഫർ ഷെരീഫ്, രമേശ് ചെന്നിത്തല, അദിർ ചൗധരി തുടങ്ങിയവർ ആവശ്യപ്പെട്ടു.ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് അവരുടെ ആശയസംഹിതയുടെ അപകടം ബോധ്യപ്പെടുത്തണമെന്ന് പി.ചിദംബരം പറഞ്ഞു. മതനിരപേക്ഷതയെക്കുറിച്ചുള്ള തന്റെ നിലപാടുകൾ പ്രഖ്യാപിക്കാൻ ഇതിലും നല്ല വേദി ലഭിക്കില്ലെന്നു സുശീൽകുമാർ ഷിൻഡെയും പാർട്ടി പ്രണബിൽ വിശ്വാസമർപ്പിക്കണമെന്നു സൽമാൻ ഖുർഷിദും അഭിപ്രായപ്പെട്ടു.

രാഷ്ട്രപതിയായിരുന്ന വേളയിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി ഒന്നിലേറെ തവണ പ്രണബ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് മന്ത്രിസ്ഥാനത്തുണ്ടായിരുന്ന പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നതു പാർട്ടിയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സ്വയംസേവകർക്കുള്ള പരിശീലനത്തിന്റെ (സംഘ് ശിക്ഷാ വർഗ്) സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണമാണു പ്രണബ് സ്വീകരിച്ചത്. ആർഎസ്എസ് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ പോലെയല്ല, ദേശീയവാദികളുടെ സംഘടനയാണ്. രാഷ്ട്രീയ തൊട്ടുകൂടായ്മ നല്ലതല്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

മഹാത്മാ ഗാന്ധി, ജയ്പ്രകാശ് നാരായൺ തുടങ്ങിയവർ ആർഎസ്എസ് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. 1963ലെ റിപ്പബ്ലിക് ദിന പരേഡിന് ആർഎസ്എസ് പ്രവർത്തകരെ മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ക്ഷണിച്ചിട്ടുണ്ടെന്നും ആർഎസ്എസ് വക്താവ് നരീന്ദർ ഠാക്കുർ പറഞ്ഞു. നേപ്പാൾ മുൻ കരസേനാ മേധാവി ജനറൽ റൂക്മംഗദ് കട്വാൾ (2017), മുതിർന്ന ബംഗാളി മാധ്യമപ്രവർത്തകൻ രന്ദിദേവ് സെൻഗുപ്ത (2016), കർണാടക ധർമശാസ്താ ക്ഷേത്രം ധർമാധികാരി ഡി.വീരേന്ദ്ര ഹെഗ്ഡെ (2015), ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ (2014) തുടങ്ങിയവർ ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായിട്ടുണ്ട്.

 

Advertisement
Kerala50 mins ago

സാമൂഹ്യമാധ്യമങ്ങളില്‍ താരമായി’Ex MPയെന്ന ബോര്‍ഡ് ‘.പരിഹസിച്ച് ബല്‍റാം; കാര്‍ സമ്പത്തിന്റേതെന്ന് വ്യാപക പ്രചരണം. തോറ്റ എം.പിയെന്ന് പറഞ്ഞു നടക്കുന്ന അഴകിയ രാവണനെന്ന് നാട്ടുകാര്‍

National2 hours ago

മമതയുടെ ഗ്രാഫ് കുത്തനെ താഴേയ്ക്ക്; വര്‍ഗ്ഗീയമായി ചേരിതിരിഞ്ഞ് ജനം; ഡോക്ടര്‍മാരുടെ സമരത്തിന്റെ അനന്തര ഫലങ്ങള്‍

Crime3 hours ago

അജാസ് തലതിരിഞ്ഞ സ്വഭാവക്കാരന്‍..!! എല്ലാം കരുതിക്കൂട്ടി പദ്ധതി തയ്യാറാക്കിയതിന് തെളിവ്

Kerala4 hours ago

ക്ഷേമ പെന്‍ഷന്‍ അടിച്ചു മാറ്റിയ സി.പി.എം നേതാവിനെതിരെ പോലീസ് കേസെടുത്തു

Crime4 hours ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Entertainment5 hours ago

ഇസ്ലാംമിലേയ്ക്ക് മതംമാറുന്നത് തെറ്റാണോ? മതംമാറ്റം മഹത്വവല്‍ക്കരിച്ച് കുഞ്ഞിരാമന്റെ കുപ്പായം; പ്രതിഷേധം കനക്കുന്നു

Kerala5 hours ago

രണ്ടില പിളര്‍പ്പിലേക്ക്..!! പൊട്ടിത്തെറിച്ച് പിജെ ജോസഫ്; സംസ്ഥാന സമിതി നിയമവിരുദ്ധം

Crime20 hours ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Crime21 hours ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Crime22 hours ago

മന്ത്രിവാദിക്ക് വഴങ്ങിക്കൊടുക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി; മകന്റെ മൊഴിയില്‍ പിതാവും മന്ത്രിവാദിയും പിടിയില്‍

Crime3 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Crime20 hours ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Kerala2 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Crime4 days ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Entertainment2 days ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime21 hours ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

National2 weeks ago

‘അമിത് ഷാ’ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം!! അധികാര ദുര്‍വിനിയോഗം നടത്തും!! ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി; കൂടുതല്‍ ശക്തന്‍- കൂടുതല്‍ അപകടകാരി’

Entertainment4 days ago

ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന് സംവിധായകന്‍: തിക്താനുഭവം വെളിപ്പെടുത്തി നടി ശാലു ശ്യാമു

News5 days ago

സ്നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി’ എനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരെയെല്ലാം ജയിലിലിട്ടിരുന്നെങ്കില്‍ പല പത്രങ്ങളിലും ജോലി ചെയ്യാന്‍ ആളില്ലാതായേനെ-രാഹുൽ ഗാന്ധി

National3 weeks ago

ആന്റണിയും ഉമ്മൻ ചാണ്ടിയും ഇരുന്ന ഹാളിൽ പൊട്ടിത്തെറിച്ച് പ്രിയങ്ക…രാഹുൽ ഒറ്റക്ക് നിന്ന് പൊരുതിയപ്പോൾ നിങ്ങളെല്ലാം എവിടെയായിരുന്നു?

Trending

Copyright © 2019 Dailyindianherald