ഇന്ത്യയിലെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന രണ്ട് ഐഎസ് ഭീകരരെ ഹൈദരാബാദില്‍ അറസ്റ്റ് ചെയ്തു

terrorism-terror

ഹൈദരാബാദ്: ഇന്ത്യയില്‍ നുഴഞ്ഞുകയറിയിട്ടുള്ള ഐഎസ് ഭീകരര്‍ക്കായുള്ള അന്വേഷണം ശക്തം. രണ്ട് ഐഎസ് ഭീകരരെ ഹൈദരാബാദില്‍ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. ഐഎസിലേക്ക് നിരവധി യുവാക്കള്‍ ചേരുന്നുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഇവര്‍ പിടിയിലായിരിക്കുന്നത്.

ഇന്ത്യയിലെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന യാസിര്‍ നിയമത്തുല്ല, ഭീകരാക്രമണങ്ങള്‍ക്ക് ആവശ്യമായ ധനസഹായം കണ്ടെത്തി നല്‍കുന്ന അദാവുല്ല റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. സംഘത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ പരിശോധന തുടരുകയാണ്. കേരളത്തില്‍നിന്ന് 11 പേരടക്കം വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ട്. യുവാക്കളില്‍ ഐഎസിന്റെ സ്വാധീനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധനയും ശക്തമാക്കിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ ആക്രമണം നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ അഞ്ച് പേരെ കഴിഞ്ഞമാസം ഹൈദരാബാദില്‍ നിന്നുതന്നെ അറസ്റ്റു ചെയ്തിരുന്നു. മുഹമ്മദ് ഇബ്രാഹിം യസ്ദാനി, ഹബീബ് മുഹമ്മദ്, മുഹമ്മദ് ഇല്യാസ് യസ്ദാനി, അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ അമൂദി, മുസാഫര്‍ ഹുസൈന്‍ റിസ്‌വാന്‍ എന്നിവരെയാണു പിടികൂടിയിരുന്നത്.

Top