കൊച്ചി: കേരളത്തില്‍ ഹവാലയും ഭീകരവാദ പ്രവര്‍ത്തനങ്ങളും പിടിമുറുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഹവാല, ഭീകരപ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട് ചെമ്പരിക്ക സ്വദേശിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതോടെ കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ കാസര്‍കോട്ട് പിടിമുറുക്കി. എന്‍ഐഎ, റോ, ഐബി ഉദ്യോഗസ്ഥ സംഘങ്ങള്‍ പഴയതും പുതിയതുമായ വിവിധ കേസുകളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ദക്ഷിണേന്ത്യയിലെ പ്രമുഖ ആര്‍എസ്എസ് നേതാക്കളെ വധിച്ച് കേരളത്തിലും കര്‍ണാടകത്തിലും കലാപത്തിന് പദ്ധതിയിട്ട കേസിലാണ് ചെമ്പരിക്ക സ്വദേശി സി.എ. മുഹ്ത്തസീമെന്ന തസ്ലീമിനെ 11ന് ചട്ടഞ്ചാലിലെ ഭാര്യാ സഹോദരന്റെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ രണ്ടു കോടി രൂപയുടെ കരാറാണ് മുഹ്ത്തസീമും കൂട്ടുപ്രതികളായ മുഹമ്മദ് സൈഫി, റിയാജുദ്ദീന്‍ എന്നിവരും ഉണ്ടാക്കിയത്. ഇവരുടെ അറസ്റ്റോടെ വലിയ ഗൂഢാലോചന സുരക്ഷ ഏജന്‍സികള്‍ തകര്‍ത്തു. ഡല്‍ഹിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെ ഇയാള്‍ക്ക് തീവ്രവാദ സംഘടനയായ ഐ എസുമായി ബന്ധം ഉണ്ടെന്നു സ്ഥിരീകരിച്ചു. ആര്‍ എസ് എസ് നേതാക്കളെ വധിക്കുന്നതിന് രണ്ടു കോടി രൂപയുടെ കരാറാണ് മുഹ്ത്തസീമും കൂട്ടുപ്രതികളായ മുഹമ്മദ് സൈഫി, റിയാജുദ്ദീന്‍ എന്നിവരും ഉണ്ടാക്കിയതെന്നും കണ്ടെത്തി.
തസ്ലീമിന്റെ സാമ്പത്തിക ഇടപാടില്‍ അടൂര്‍ സ്വദേശിയായ മറ്റൊരാള്‍ക്കെതിരെയും അന്വേഷണം തുടങ്ങി. ഇയാള്‍ക്ക് ഗള്‍ഫില്‍ വ്യാപാര സ്ഥാപനങ്ങളുണ്ട്. അഫ്ഗാന്‍ സംഘടനയുമായി ബന്ധമുള്ളവര്‍ അഡൂര്‍ സ്വദേശിയുടെ കടയിലാണ് ഡോളര്‍ കൈമാറിയിരുന്നതെന്നും ഇതിന്റെ തത്തുല്യമായ തുക തസ്ലീം വഴിയാണ് മടക്കി നല്‍കുന്നതെന്നും സംശയമുണ്ട്.