തിരുവനന്തപുരം: എല്ലായിടങ്ങളിലും ഇപ്പോള്‍ ചര്‍ച്ച ശബരിമലതന്നെയാണ്. ഇപ്പോഴിതാ സിനിമാ താരം നിമിഷാ സജയനും ശബരിമല വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. എല്ലാവരും ദൈവത്തിന്റെ കൊച്ചുങ്ങളാണെന്നല്ലെ പറയാറ്. അപ്പോള്‍ ആണുങ്ങളെപോലെ പെണ്ണുങ്ങളും ദൈവത്തിന്റെ കൊച്ചുങ്ങള്‍ തന്നെയല്ലേ..എന്നും നിമിഷ പറഞ്ഞു. ”കുപ്രസിദ്ധ പയ്യന്‍” എന്ന സിനിമ തീയറ്ററില്‍ നിറഞ്ഞോടുമ്പോഴാണ് നിമിഷയുടെ പ്രതികരണം.
ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും പോകാം എന്നാണ് എന്റെ പക്ഷം. സുപ്രിംകോടതി പറഞ്ഞിട്ടുണ്ട് എല്ലാവര്‍ക്കും പോകാമെന്ന്. ആര്‍ത്തവമാണ് വിഷയമെങ്കില്‍, ആ ദിവസങ്ങള്‍ മാറ്റിവെച്ചിട്ട് പോകണം. പുരുഷന്‍മാരെല്ലാം 41 ദിവസം വ്രതമെടുത്തിട്ടാണ് പോകുന്നത് എന്നുറപ്പ് പറയാന്‍ പറ്റുമോ…എന്നും നിമിഷ ചോദിച്ചു.
ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് നിമിഷ സുജയന്‍ പ്രതികരണമറിയിച്ചത്. ദേശീയ തലത്തില്‍ ശ്രദ്ധേയമായ ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും, എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നിമിഷ ഈട, സൗമ്യ സദാനന്ദന്‍ ഒരുക്കിയ മംഗല്ല്യം തന്തുനാനേന, ഇപ്പോള്‍ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നിര്‍ണായക വേഷങ്ങള്‍ ചെയ്തു കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നായികയാണ്.