നിര്‍ഭയ കേസിൽ പ്രതികളുടെ മരണവാറണ്ട് സ്റ്റേക്കെതിരെ നല്‍കിയ ഹരജി വിധി പറയാന്‍ മാറ്റി.

ദില്ലി :നിര്‍ഭയ കേസ് പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത വിചാരണക്കോടതി വിധിക്കെതിരെ നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പ്രതികള്‍ ശിക്ഷ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും വധശിക്ഷ വെവ്വേറെ ദിവസങ്ങളില്‍ നടപ്പാക്കാന്‍ തയ്യാറാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

വധശിക്ഷ നടപ്പാക്കുന്നതിന് ഭരണഘടനയിൽ സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ വധശിക്ഷ സ്റ്റേ ചെയ്തുള്ള ഉത്തരവ് റദ്ദാക്കണമെന്നും പ്രതികള്‍ നിയമപ്രക്രിയയെ ചൂഷണം ചെയ്യുകയാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. മൂന്നര മണിക്കൂറോളം നീണ്ട വാദത്തിനൊടുവിലാണ് കേസ് വിധി പറയാന്‍ മാറ്റിവെക്കുന്നതായി ഹൈക്കോടതി അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top