ചികിത്സ വേണം’അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ല.വീണ്ടും കോടതിയെ സമീപിച്ച് നിർഭയ കേസിലെ പ്രതി വിനയ് കുമാർ ശർമ്മ..വധ ശിക്ഷ വൈകിപ്പിക്കുന്നതിനല്ല നീക്കം ?

ന്യൂഡൽഹി: തലയ്ക്കും കൈയ്ക്കും പരിക്കേറ്റെന്നും സ്‌കീസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി നിർഭയ കേസിലെ പ്രതി വീണ്ടും കോടതിയെ സമീപിച്ചു. ഹർജിയിൽ അഡീഷണൽ സെഷൻ ജഡ്ജി ധർമേന്ദർ റാണ തിഹാർ ജയിൽ അധികൃതരുടെ വിശദീകരണം തേടി.

നിർഭയ കേസിലെ പ്രതിയായ വിനയ് കുമാർ ശർമ്മയാണ് കോടതിയെ സമീപിച്ചത്. ഞായറാഴ്ച വൈകിട്ട് ഇയാൾ തല ഭിത്തിയിൽ ഇടിച്ച് സ്വയം പരിക്കേല്‍പ്പിച്ചിരുന്നു. പരിക്കേറ്റതിനാല്‍ എത്രയുംപെട്ടെന്ന് വിദഗ്ധ വൈദ്യസഹായം നല്‍കണമെന്നാണ് ആവശ്യം. വിനയ് ശര്‍മയ്ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിനയ് ശര്‍മയ്ക്ക് സ്വന്തം അമ്മയെ പോലും ഇപ്പോള്‍ തിരിച്ചറിയാനാകുന്നില്ലെന്നും ഇയാള്‍ക്ക് സ്‌കീസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ചിട്ടുണ്ടെന്നുമാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. വിനയ് ശര്‍മയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്‍ഡ് അലൈഡ് സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കണമെന്നും അഭിഭാഷകനായ എ.പി. സിങ് നല്‍കിയ അപേക്ഷയില്‍ പറയുന്നു.

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള ഉത്തരവ് അടുത്തിടെ കോടതി പുറപ്പെടുവിച്ചിരുന്നു. പ്രതികളായ വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, മുകേഷ് സിങ് എന്നിവരെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാണമെന്നാണ് ഉത്തരവ്. ഇതിനിടയിലാണ് പ്രതികളിലൊരാൾ സ്വയം പരിക്കേൽപ്പിച്ച ശേഷം കോടതിയെ സമീപിച്ചിരിക്കുന്നത്.

തീഹാര്‍ ജയിലില്‍ നിര്‍ഭയ കേസ് പ്രതി സ്വയം പരിക്കേല്‍പ്പിക്കുകയായിരുന്നു പ്രതി വിനയ് കുമാര്‍ ശര്‍മ്മ ആണ് സ്വയം പരിക്കേല്‍പ്പിച്ചത്. ഇയാള്‍ ഭിത്തിയില്‍ തല ഇടിപ്പിച്ച് സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു എന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 16 നാണ് തീഹാര്‍ ജയിലില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

പരിക്കേറ്റ വിനയ് കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ പരിക്കുകള്‍ സാരമുളളതല്ല. വധ ശിക്ഷ വൈകിപ്പിക്കുന്നതിനാണ് വിനയ് സ്വയം പരിക്കേല്‍പ്പിച്ചത് എന്നാണ് വിവരം.

അടുത്ത മാസം മൂന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുക. പ്രതികളുടെ മരണ വാറന്റും കോടതി പുറപ്പെടുവിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച് 3 ന് രാവിലെ ആറ് മണിക്കാണ് നാല് പ്രതികളെയും തൂക്കിലേറ്റുക.

Top