മലയാളത്തില്‍ അവസരങ്ങള്‍ ഇല്ലെങ്കിലും തമിഴിലും തെലുങ്കിലും സൂപ്പര്‍നായികാ പദവിയിലെത്തിയിരിക്കുകയാണ് നിത്യ മേനോന്‍. അടുത്തിറങ്ങിയ വിജയ് ചിത്രം മെര്‍സലില്‍ തടിയുള്ള ലുക്കില്‍ ആയിരുന്നു നിത്യ എത്തിയത്. അനുഷ്‌കയെ പോലുള്ള നടികള്‍ തടി കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ നിത്യ തന്റെ ശരീരഭാരത്തെക്കുറിച്ച് ആശങ്കപ്പെടുന്നതേയില്ല. ശരീരഭാരം കൂട്ടിയ നടിയെ വിമര്‍ശിച്ചും പ്രശംസിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ വകവെയ്ക്കാതെ താരം പുതിയ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ്. ഏവ് എന്ന തെലുങ്ക് ചിത്രത്തിലാണ് നിത്യ ഇപ്പോള്‍ അഭിനയിക്കുന്നത്.പുതിയ ചിത്രത്തില്‍ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിക്കുന്നത്. സ്വവര്‍ഗരതിക്കാരിയായ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് പുതിയ ചിത്രത്തില്‍ അവരുടേത്. ലെസ്ബിയന്‍ കഥാപാത്രമായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നിത്യ പറഞ്ഞിരുന്നു.
തടിച്ചിയാണെങ്കിലും നിത്യയെ ഞങ്ങള്‍ക്ക് ഇഷ്ടമാണ്; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍
Tags: nithya menon