അദ്ദേഹം ഇപ്പോള്‍ വിവാഹമോചിതനാണ്; ആ പ്രണയം സത്യമാണെങ്കില്‍ ഞങ്ങള്‍ വിവാഹിതരാകേണ്ടതല്ലേ

പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മലയാളത്തിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് താരം. മലയാളത്തില്‍ വീണ്ടും സജീവമാകുന്നതിനെ കുറിച്ച് സന്തോഷം പ്രകടിപ്പിച്ചെങ്കിലും അനാവശ്യ ഗോസിപ്പുകള്‍ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് നിത്യ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഗോസിപ്പുകളോട് ഒരിക്കലും പ്രതികരിക്കാറില്ല. എന്നു കരുതി അവ മനസ്സിനുണ്ടാക്കുന്ന വേദനയ്ക്ക് ഒട്ടും കുറവുണ്ടാകില്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ക്ക് അതിന്റെ കര്‍മഫലം കിട്ടും.

ആദ്യപ്രണയത്തില്‍ ഞാന്‍ വളരെ സീരിയസ്സായിരുന്നു. പ്രണയം തകര്‍ന്നപ്പോള്‍ വല്ലാത്ത അവസ്ഥയിലായി. കുറച്ചു കാലത്തേക്ക് പുരുഷന്മാരോടു തന്നെ വെറുപ്പായിരുന്നു. പിന്നീട് പ്രണയങ്ങളൊന്നും സംഭവിച്ചിട്ടില്ല. എന്നിട്ടും ഗോസിപ്പുകള്‍ വന്നു. തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹബന്ധം തകരാന്‍ ഞാനാണു കാരണമെന്ന തരത്തില്‍ പ്രചരണമുണ്ടായി.

ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച സിനിമ അക്കാലത്ത് റിലീസ് ചെയ്തതാകാം കാരണം. ഏറെ വേദനിച്ച ദിവസങ്ങളായിരുന്നു അത്. ആരോടും ഒന്നും വിശദീകരിക്കാന്‍ പോയില്ല. നമ്മളെ വേദനിപ്പിച്ചവര്‍ക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകും. – നിത്യ പറഞ്ഞു. പിന്നെ ആ പ്രേമം സത്യമല്ലെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകും. അദ്ദേഹം വിവാഹ മോചനം നേടിയിട്ട് ഇപ്പോള്‍ ഒരുപാട് നാളായല്ലോ. വാര്‍ത്ത സത്യമാണെങ്കില്‍ ഞങ്ങള്‍ ഇതിനകം വിവാഹിതരാകേണ്ടതല്ലേ. എന്റെ ലോകം എന്റേതു മാത്രമാണ്. വിവാഹം കഴിക്കാന്‍ വേണ്ടി ഒരു വിവാഹത്തിന് ഞാന്‍ ഒരുക്കമല്ല. പറ്റിയ ആളെ കണ്ടുമുട്ടിയാല്‍ വിവാഹം കഴിക്കാം, അത്രമാത്രം. – നിത്യ മേനോന്‍ പറയുന്നു.

Top