പ്രണയമുണ്ടായിരുന്നു!..പൊരുത്തക്കേടുകള്‍ വന്നപ്പോള്‍ ആ ബന്ധം ഉപേക്ഷിച്ചു; വെളിപ്പെടുത്തലുകളുമായി നടി നിത്യ മേനോന്‍

കൊച്ചി: പ്രണയമുണ്ടായിരുന്നു എന്നും എപ്പോഴും കൂടെ ഉണ്ടാകുമെന്നും വിജാരിച്ചിരുന്നു .പൊരുത്തക്കേടുകൾ വന്നപ്പോൾ ഉപേഷിച്ചു എന്ന് നടി  നിത്യാ മേനോന്‍. നടി  പ്രണയത്തിലാണെന്ന രീതിയില്‍ അടുത്തിടെ ധാരാളം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിന്റെ സത്യാവസ്ഥയെക്കുറിച്ച് അടുത്തിടെ ഒരഭിമുഖത്തില്‍ നടി വ്യക്തമാക്കുകയുണ്ടായി.

അതിങ്ങനെയായിരുന്നു…പ്രണയമുണ്ടായിരുന്നു, പ്രായവും പക്വതയുമാകും മുമ്പ്. 18ാം വയസില്‍ പ്രണയിച്ച ആള്‍ ജീവിതത്തിലും കരിയറിലും കൂടെ ഉണ്ടാകും എന്നു കരുതി. എന്നാല്‍ പൊരുത്തക്കേടുകള്‍ വന്നപ്പോള്‍ ആ ബന്ധം അവസാനിപ്പിച്ചു. നിത്യ മോനോന്‍ പറയുന്നു. ഇപ്പോള്‍ വിവാഹം കഴിക്കണമെന്ന് തനിക്ക് നിര്‍ബന്ധമൊന്നുമില്ല. അനുയോജ്യനല്ലാത്ത ഒരാള്‍ക്കൊപ്പം ജീവിച്ച് തീര്‍ക്കാനുള്ളതല്ല തന്റെ ജീവിതമെന്നും നിത്യ പറഞ്ഞു.

ശരിക്കും മനസിലാകുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഒരാളെ താന്‍ പ്രണയിച്ചിരുന്നു. അത് ആരാണെന്നു വെളിപ്പെടുത്തേണ്ട അവസരമല്ല ഇത്. ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കാറുണ്ട്. ഇത് പതിവായതിനാല്‍ ഇതിനോടൊന്നും പ്രതികരിക്കാറില്ല.

മറുഭാഷയില്‍ അഭിനയിച്ചപ്പോള്‍ വിവാഹിതരായ നായകന്‍മാരുമായി ചേര്‍ത്തുവെച്ചുള്ള പ്രണയ കഥകള്‍ എനിക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. മറ്റൊരാളുടെ കുടുംബജീവിതത്തിലേയ്ക്ക് എന്നെ വലിച്ചിഴയ്ക്കുന്നത് ആര്‍ക്കായാലും വലിയ പ്രയാസം ഉണ്ടാക്കും. മെര്‍സലിലൂടെ ശക്തമായ തിരിച്ചുവരവു നടത്തിയ നിത്യയെ വീണ്ടും വെള്ളിത്തിരയില്‍ കാണാന്‍ കഴിയും എന്നു പ്രതീക്ഷിക്കുന്നതായി പറയുമ്പോള്‍ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.

Top