ബിജെപിയെ പുറത്താക്കും !നിതീഷും ലാലുവും മുലായവുംദേവഗൗഡയും ഒറ്റ പാര്‍ട്ടിയാകും ശേഷം കോണ്‍ഗ്രസുമായി സഖ്യം

പാട്‌ന: ബി ജെ പിക്കെതിരെ ശക്തമായ പ്രതിപക്ഷം ഉണ്ടാകുന്നു .അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റാൻ ശക്തമായ പ്രതിപക്ഷ നിരക്ക് രൂപം കൊടുത്തിരിക്കുകയാണ് . ബിഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു അധ്യക്ഷനുമായ നിതീഷ് കുമാര്‍ ഇതിനായി ജനതാ ദള്‍ വിട്ട് പോയ നേതാക്കളെ ഒന്നിപ്പിക്കാ ശ്രമിക്കുന്നു എന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജനതാദളില്‍ നിന്ന് പിളര്‍ന്ന് പോയ നേതാക്കളെ ഒന്നിപ്പിക്കാനാണ് നിതീഷിന്റെ ശ്രമം.

ഇതിനായി ജനതാദളില്‍ നിന്ന് പിളര്‍ന്ന് പോയ നേതാക്കളെ നിതീഷ് കുമാര്‍ ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ എന്‍ എല്‍ ഡി) സംഘടിപ്പിച്ച പൊതുയോഗത്തില്‍ പഴയ ജനതാദളില്‍ നിന്ന് വേര്‍പെട്ട് പോയി രൂപീകരിച്ച നാല് പാര്‍ട്ടികളുടേയും നേതാക്കള്‍ ഒരു വേദിയില്‍ ഒത്തുകൂടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് ‘ഐക്യ ജനതാദള്‍’ എന്ന ആശയത്തിന്റെ മുന്നൊരുക്കമാണ് എന്നാണ് സൂചന. നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് ( ജെ ഡി യു ), ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി)മുലായം സിംഗിന്റെ സമാജ്വാദി പാര്‍ട്ടി (എസ് പി) ദേവഗൗഡയുടെ ജനതാദള്‍ സെക്കുലര്‍ ( ജെ ഡി എസ്), ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ എന്‍ എല്‍ ഡി) എന്നിവയുടെ ലയനമാണ് നിതീഷിന്റെ ലക്ഷ്യം.

ജനതാദള്‍ പാര്‍ട്ടികളുടെ ഐക്യം നിതീഷ് കുമാര്‍ ആഗ്രഹിക്കുന്നു എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഐക്യ ജനതാദള്‍ സാധ്യമായാല്‍ പിന്നെ കോണ്‍ഗ്രസുമായി സഖ്യം ചേരാം എന്നാണ് നിതീഷിന്റെ കണക്കുകൂട്ടല്‍. ഇത് 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് അഖിലേന്ത്യതലത്തില്‍ ബദല്‍ നല്‍കും എന്നാണ് നിതീഷ് കുമാര്‍ കരുതുന്നത്.

വിശ്വസനീയമായ ഒരു ദേശീയ ബദലിന്റെ അഭാവമാണ് ഇപ്പോള്‍ രാജ്യത്തെ പ്രതിപക്ഷം നേരിടുന്ന വെല്ലുവിളി. ഐക്യ ജനതാദള്‍- കോണ്‍ഗ്രസ് സഖ്യം സാധ്യമായാല്‍ വിജയം സുനിശ്ചിതമാണ് എന്ന് നിതീഷ് കുമാര്‍ കണക്കുകൂട്ടുന്നു. അടുത്തിടെ ലാലു പ്രസാദ് യാദവിനൊപ്പം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി നിതീഷ് കൂടിക്കാഴ്ച നടത്തിയിരുന്നു.

Top