‘നവകേരളസൃഷ്ടിയും സിവില്‍ സര്‍വീസും’ വനിതകളുടെ പോസ്റ്റര്‍ പ്രചരണം

സ്വന്തം ലേഖകൻ

കോട്ടയംഃ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ ജീവനക്കാരുമായി സംവദിക്കുന്ന വെബിനാര്‍ ജൂണ്‍ 21 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കേരള എന്‍ജിഒ യൂണിയന്റെ ഫേസ്ബുക്ക് പേജിലൂടെ നടക്കും. ‘നവകേരളസൃഷ്ടിയും സിവില്‍ സര്‍വീസും’ എന്ന വിഷയത്തില്‍ നടക്കുന്ന വെബിനാറിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് എന്‍ജിഒ യൂണിയന്‍ ജില്ലാ വനിതാ സബ്കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെമ്പാടും ഓഫീസുകളില്‍ പോസ്റ്റര്‍ പതിച്ചു.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വെബിനാറില്‍ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് ഐഎഎസ്, മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ്, എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, കെജിഒഎ ജനറല്‍ സെക്രട്ടറി ഡോ. എസ്‌. ആര്‍. മോഹനചന്ദ്രന്‍ എന്നിവരും പങ്കെടുക്കും.

വെബിനാര്‍ https://www.facebook.com/keralangounion/ എന്ന ഫേസ്ബുക്ക് പേജിലൂടെ ലൈവ് ടെലികാസ്റ്റ് ചെയ്യും.

Top