മഞ്ജു വാര്യരുടെ ആ പ്രണയ വാര്‍ത്ത സത്യമാണോയെന്ന് പലരും സംശയിക്കുന്നു .സോഷ്യല്‍ മീഡിയായില്‍ ഈ വാര്‍ത്ത ചൂടന്‍ ചര്‍ച്ചയായി കുതിക്കുമ്പോള്‍ ‘ഇഷ്ടതാരം ഒന്നും പ്രതികരിക്കുന്നില്ലാ എന്നാണ് ഇപ്പോഴത്തെ സംശയത്തിന് കാരണം.മഞ്ജു വാര്യര്‍ പ്രമുഖ പരസ്യ സംവിധായകനുമായി പ്രണയത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ കാട്ടുു തീ പോലെയാണ് പടര്‍ന്ന് പിടിച്ചത്. കേട്ടവര്‍ കേട്ടവര്‍ ഏറ്റു പിടിച്ചു.വാര്‍ത്തയോട് ഇതുവരെ മഞ്ജു വാര്യര്‍ നേരിട്ടോ അല്ലാതെയോ പ്രതികരിച്ചില്ല എന്നത് ആരാധകരില്‍ സംശയമുണ്ടാക്കുന്നു.
ഫേസ്ബുക്കിലൂടെ പോലും മഞ്ജു ഒരക്ഷരം മിണ്ടിയിട്ടില്ല. അതിന് അത്രയേറെ ഗുരുതരമായ ആരോപണമാണ് മഞ്ജുവിനെതിരെ നടന്നുകൊണ്ടിരിയ്ക്കുന്നത്. പ്രണയ ബന്ധം അറിഞ്ഞ പരസ്യ സംവിധായകന്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നു വരെ വാര്‍ത്തകള്‍ വന്നു. എന്നിട്ടും സൈബര്‍ സെല്ലില്‍ ഒരു പരാതി കൊടുക്കാന്‍ പോലും മഞ്ജു വാര്യര്‍ തയ്യാറായാതായി അറിയാന്‍ കഴിഞ്ഞിട്ടില്ല .ഏറെ കാലത്തിന് ശേഷം മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കാരണമായിത്തീര്‍ന്ന പരസ്യത്തിന്റെ സംവിധായകന്‍ പാലക്കാട്ടുകാരനാണെന്നാണ് അറിയുന്നത്. ഈ പ്രണയ ബന്ധം സംവിധായകന്റെ ഭാര്യയും മക്കളും അറിഞ്ഞതോടെയാണ് വിഷയം പുറത്തായതെന്നാണ് പ്രചരിക്കുന്നത്.
ഫേസ്ബുക്കില്‍ വളരെ സജീവമാണ് മഞ്ജു വാര്യര്‍. തന്റെ പുതിയ സിനിമാ വിശേഷങ്ങളും ചിന്തികളും ഓര്‍മകളും ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുള്ള മഞ്ജു ആരാധകരോട് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള മാധ്യമമായും ഫേസ്ബുക്കിനെ ഉപയോഗിക്കുന്നു. എന്നിട്ടും എന്താണ് മഞ്ജു ഇപ്പോള്‍ പ്രചരിയ്ക്കുന്ന പ്രണയ ഗോസിപ്പുകളോട് പ്രതികരിക്കാത്തത്. തന്റെ വിവാഹ മോചന വിഷയത്തില്‍ പോലും കിംവദന്തികള്‍ പരന്നപ്പോള്‍ ഫേസ്ബുക്കിലൂടെ അതിന് വിശദീകരണവുമായി എത്തിയതാണ് മഞ്ജു. എന്നിട്ടും എന്തേ ഇപ്പോള്‍ മൗനം പാലിക്കുന്നു? അതാണ് എല്ലവരും ചോദിക്കുന്നത് .