നടന്‍ അനില്‍ മുരളി അന്തരിച്ചു!കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മരണം

കൊച്ചി: പ്രശസ്ത നടന്‍ നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. ഇന്ന് ഉച്ചയോടെ കൊച്ചിയിൽ വച്ചാണ് അനിൽ മുരളി മരിച്ചത്.ടെലിവിഷൻ സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ അനിൽ ഇരുനൂറോളം ചിത്രങ്ങളിലാണ് വേഷമിട്ടിട്ടുള്ളത്.56 വയസ്സായിരുന്നു അനിൽ മുരളിക്ക് . ഈ മാസം 22 നാണ് ഇദ്ദേഹത്തെ കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ ഫേസ്ബുക്കില്‍ മരണവാര്‍ത്ത പങ്കുവച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചു. ടി വി സീരിയലുകളിലൂടെ സിനിമയിലേക്കെത്തിയ താരമാണ് അനില്‍. മുരളീധരന്‍ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്താണ് അനില്‍ ജനിച്ചത്.

ടിവി സീരിയലുകളില്‍ അഭിനയിച്ചുതുടങ്ങിയ അനില്‍ 1993 ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തൊട്ടടുത്ത വര്‍ഷം ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളില്‍ വേഷമിട്ടു. പിന്നീട് നിരവധി ചിത്രങ്ങളില്‍ വലുതും ചെറുതുമായ വേഷങ്ങള്‍ ചെയ്തു. കലാഭവന്‍ മണി നായകനായ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. വാല്‍ക്കണ്ണാടി, ലയണ്‍, ബാബാ കല്യാണി, പുത്തന്‍ പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജാ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, കെഎല്‍ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. തമിഴില്‍ 6 മെലുഗു വതിഗള്‍, നിമിര്‍ന്തു നില്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഭാര്യ: സുമ. മക്കള്‍: ആദിത്യ, അരുന്ധതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top