കോഴിക്കോട് : പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാൻ കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരേ യൂത്ത് ലീഗ് നടത്താനിരുന്ന പ്രതിഷേധ സമരം നടത്തുന്നില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. അമിത് ഷായുടെ സന്ദര്‍ശന ദിവസം സംഘര്‍ഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല , അതുകൊണ്ടാണ് സമരം വേണ്ടെന്ന് വച്ചത് .
അമിത്ഷാ വരുന്ന ദിവസം യൂത്ത് ലീഗ് സമരം ഉണ്ടാകില്ലെന്ന് വിവരം കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളെയും അറിയിച്ചു. യൂത്ത് ലീഗുമായി സംസാരിച്ച് തന്നെയാണ് സമരം വേണ്ടെന്ന് വച്ചത് . അമിത്ഷാ പാര്‍ട്ടി പരിപാടിക്കായി വരുന്നതാണ്. അന്ന് സമരം വേണ്ടെന്ന് യൂത്ത് ലീഗുമായി ആലോചിച്ച് തീരുമാനിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഈ മാസം 15നാണ് അമിത്ഷാ കോഴിക്കോട്ടെത്തുന്നത്. അന്ന് കരിപ്പൂര്‍ വിമാനത്താവളം മുതല്‍ വെസ്റ്റ് ഹില്‍ ഹെലിപ്പാഡുവരെ കറുത്ത മതില്‍ സംഘടിപ്പിക്കുമെന്നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചിരുന്നത്. അതാണ് ഇപ്പോൾ മാറ്റിയത് .
അമിത് ഷായുടെ കേരളസന്ദര്‍ശന ദിവസമായ ജനുവരി 15ന് കറുത്ത മതില്‍ തീര്‍ക്കുമെന്ന് യൂത്ത് ലീഗ് വ്യക്തമാക്കിയിരുന്നു. വെസ്റ്റ് ഹില്‍ ഹെലിപാഡ് മുതല്‍ കരിപ്പൂര്‍ വിമാനത്താവളംവരെ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ബഹുജനങ്ങളെ അണിനിരത്താനായിരുന്നു തീരുമാനം. 35കിലോമീറ്റര്‍ നീളത്തില്‍ ഒരുലക്ഷം ആളുകളെ ബ്ലാക്ക് വാളില്‍ അണിനിരത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അഭിപ്രായപ്പെട്ടിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരംചെയ്യുന്നവര്‍ക്ക് നേരെ അമിത് ഷായുടെ പൊലീസും ആര്‍എസ്‌എസ് ഭീകരവാദികളും വലിയ അക്രമമാണ് അഴിച്ചുവിടുന്നത്. ഗുജറാത്ത് മോഡല്‍ കലാപത്തിന് രാജ്യവ്യാപകമായി ആര്‍എസ്‌എസുകാര്‍ക്ക് ആഹ്വാനം നല്‍കുകയാണ് ഗുജറാത്തിലെ മുന്‍ അഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര അഭ്യന്തര മന്ത്രിയുമായ അമിത് ഷാ ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ജെഎന്‍യു വിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആര്‍എസ്‌എസ് ഭീകരവാദികളുടെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിട്ടത്. രാജ്യത്ത് ആകമാനം സമരക്കാര്‍ക്ക് നേരെ നടക്കുന്ന അടിച്ചമര്‍ത്തലിന് എതിരെയുള്ള പ്രതിഷേധം കൂടിയായിരിക്കും ബ്ലാക്ക് വാളെന്നും യൂത്ത് ലീഗ് പറഞ്ഞു.
ബ്ലാക്ക് വാളിന് മുന്നോടിയായി സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12ന് 1893ല്‍ ചിക്കാഗോയില്‍ വിവേകാനന്ദന്‍ നടത്തിയ പ്രസംഗം പ്രിന്റ് ചെയ്ത് ബസ്സ്സ്റ്റാന്റുകളും കവലകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യുമെന്നും യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയിച്ചു.