സോൾ: യുദ്ധത്തിനു മുൻപ് ഏതുവിധേയനയും ശത്രുവിനെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാവുകൊണ്ടു പോരടിക്കുന്ന ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭീഷണി പത്ത് അയൽരാജ്യങ്ങൾക്കും. യുദ്ധമുണ്ടാകുമ്പോൾ തങ്ങളെ സഹായിക്കാതെ അമേരിക്കയെ പിൻതുണയ്ക്കുന്ന എല്ലാ രാജ്യങ്ങളെയും ആക്രമിക്കുമെന്ന ഭീഷണിയാണ് ഉന്നിന്റേതെന്ന പേരിൽ പുറത്തു വന്നിരിക്കുന്നത്. ഇതിനിടെ ഉന്നിന്റെ ലക്ഷ്യം ഇന്ത്യയാണെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും ആയുധനങ്ങൾ വാങ്ങുന്ന ഉത്തരകൊറിയയെ ഉപയോഗിച്ചു ഇന്ത്യയെ തകർക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. യുദ്ധമുണ്ടായാൽ പാക്കിസ്ഥാനും ചൈനയും പിൻതുണയ്ക്കുന്ന ഉത്തരകൊറിയക്കൊപ്പം ഇന്ത്യ നിൽക്കില്ല. പകരം, ഇന്ത്യ അമേരിക്കയ്ക്കു മൗന പിൻതുണ നൽകുകയാവുംചെയ്യുക. ഈ സാഹര്യത്തിൽ ഇന്ത്യയെ ആക്രമിക്കാനുള്ള കോപ്പുകൂട്ടുകയാണ് ആദ്യം ഇവർ ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾപുറത്തു വരുന്നത്.
Also read : 27 വര്‍ഷം നീളുന്ന മൂന്നാം ലോകമഹായുദ്ധത്തിനു വഴിതെളിയുന്നു ? പ്രവചനങ്ങളുടെ രാജാവായിരുന്ന നോസ്ട്രഡാമസ് 2017-2018 വര്‍ഷത്തെ കുറിച്ചു നടത്തിയ ആ ഞെട്ടിക്കുന്ന പ്രവചനം
രംഗത്തെത്തി. ഈ നിർണായക സന്ദർഭത്തിൽ ഞങ്ങളെ സഹായിച്ചില്ലെങ്കിൽ യുദ്ധത്തിന്റെ ദുരിതം നിങ്ങളെയും തേടിയെത്തുമെന്ന മുന്നറിയിപ്പ് പത്ത് അയൽരാജ്യങ്ങൾക്ക് നേരെ ഉത്തരകൊറിയ ഉയർത്തുന്നുമുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അമേരിക്ക തങ്ങൾക്ക് നേരെ ഏത് സമയവും യുദ്ധമാരംഭിക്കാമെന്നിരിക്കെ പ്രതിരോധത്തിനായി ന്യൂക്ലിയർ, മിസൈൽ ടെസ്റ്റുകൾ തുടരുകയല്ലാതെ തങ്ങൾക്ക് മറ്റ് നിവൃത്തിയില്ലെന്നും ഉത്തരകൊറിയ ആവർത്തിക്കുന്നു.
രാജ്യത്തിന്റെ ആണവശക്തി വർധിപ്പിക്കാൻ ന്യൂക്ലിയർ ടെസ്റ്റുകൾ അനിവാര്യമാണെന്നാണ് നോർത്തുകൊറിയയുടെ അക്കാദമി ഓഫ് സോഷ്യൽ സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഡയറക്ടറായ സോക് ചോൽ വോൻ സിഎൻഎന്നിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ സൈന്യത്തിന് രൂപം കൊടുത്തതിന്റെ 85ാം വാർഷികം പ്രമാണിച്ച് രാജ്യം അവിടുത്തെ ഏറ്റവും വലിയ ലൈവ്- ഫയർ ആർട്ടിലറി എക്‌സർസൈസ് നടത്തിയതിനെ ചൊവ്വാഴ്ച തുടർന്നാണ് നിർണായകമായ പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.തന്റെ രാജ്യവും ഇവിടുത്തെ പ്രസിഡന്റായ കിം ജോൻഗ് ഉന്നും കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങൾ നടത്തുന്നുവെന്ന ആരോപണത്തെ ഈ ഗവൺമെന്റ് ഒഫീഷ്യൽ തള്ളിക്കളയുന്നുമുണ്ട്. നോർത്തുകൊറിയൻ പ്രിസൻ ക്യാമ്പുകളിൽ ആയിരക്കണക്കിന് പുരുഷന്മാരും കുട്ടികളും നരകയാതനകൾക്ക് വിധേയമാകുന്നില്ലേയെന്ന ചോദ്യത്തിന് അവരെല്ലാം ക്രിമിനലുകളാണെന്നും അവരെക്കൊണ്ട് യുഎസും അവരുടെ സഖ്യകക്ഷികളും പണം നൽകി കളവ് പറയിക്കുകയാണെന്നും സോക് ചോൽ വോൻ ആരോപിക്കുന്നു.
ചൈനയുടെ കടുത്ത എതിർപ്പിനെ അവഗണിച്ച് യുഎസിന്റെ ആന്റി-മിസൈൽ ഡിഫെൻസ് സിസ്റ്റം വിജയകരമായി നോർത്തുകൊറിയക്കെതിരെ നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നാണ് സൗത്തുകൊറിയ വെളിപ്പെടുത്തുന്നത്. ഉത്തരകൊറിയ കൂടുതൽ പ്രകോപനം ഉണ്ടാക്കുകയാണെങ്കിൽ യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെതടക്കമുള്ള നടപടികൾ അവർക്കെതിരെ പ്രയോഗിക്കുമെന്നാണ് സൗത്തുകൊറിയയുടെ പ്രസിഡൻഷ്യൽ ഓഫീസ് വെളിപ്പെടുത്തിയിരിക്കുന്നത്. സൗത്തുകൊറിയയിലെ നാഷണൽ സെക്യൂരിറ്റി അഡൈ്വസറായ കിം ക്വാൻ- ജിൻ യുഎസിലെ ഇതേ സ്ഥാനത്തുള്ള ഉദ്യോഗസ്ഥനായ എച്ച്ആർ മാക്മാസ്റ്ററുമായി ടെലിഫോണിൽ ഈ പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ചതിനെ തുടർന്നാണ് പ്രസിഡൻഷ്യൽ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നിലവിൽ ഉത്തരകൊറിയ ഉയർത്തുന്ന വെല്ലുവിളിയെ കടുത്ത സുരക്ഷാഭീഷണിയായിട്ടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കണക്കാക്കുന്നത്. നോർത്തുകൊറിയ ന്യൂക്ലിയർ മിസൈലുപയോഗിച്ച് അമേരിക്കയെ ആക്രമിക്കുന്ന സാഹചര്യം ഏത് വിധത്തിലും തടയണമെന്ന കടുത്ത നിർദ്ദേശം ട്രംപ് നൽകിക്കഴിഞ്ഞു. ഉത്തരകൊറിയയുടെ കാര്യത്തിലുള്ള നയതന്ത്രപരമായ ക്ഷമയുടെ കാലം കഴിഞ്ഞുവെന്ന് കഴിഞ്ഞ ആഴ്ച യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസും മുന്നറിയിപ്പേകിയിരുന്നു. ഉത്തരകൊറിയയെ ആയുധപരീക്ഷണങ്ങളിൽ നിന്നും പിന്തിരിപ്പിക്കാനുള്ള എല്ലാ സാധ്യതകളും വഴികളും പരിഗണിച്ച് വരുന്നുണ്ടെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്. ഇതിനായി കടുത്ത ഉപരോധങ്ങളും നയതന്ത്രപരമായ സമ്മർദങ്ങളും ഉപയോഗിക്കും. എന്നാൽ ഇത്തരത്തിൽ അമേരിക്ക തങ്ങൾക്ക് നേരെ നീങ്ങിയാൽ ജപ്പാൻ, ചൈന , തുടങ്ങിയ അയൽരാജ്യങ്ങൾ തങ്ങളെ സഹായിച്ചേ മതിയാവൂ എന്നും ഇല്ലെങ്കിൽ അമേരിക്ക വിതയ്ക്കുന്ന യുദ്ധത്തിന്റെ പ്രത്യാഘാതം അയൽരാജ്യങ്ങളും ഏറ്റുവാങ്ങേണ്ടി വരുമെന്നുമാണ് ഉത്തരകൊറിയ ആവർത്തിച്ച് മുന്നറിയിപ്പേകുന്നത്