ഇന്റർനാഷണൽ ഡെസ്‌ക്
പയോൺഗ്യാങ്: രാജ്യത്ത് പുതുതായി അൻപതു ജയിലുകൾ കൂടി നിർമ്മിക്കാൻ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ നിർദേശം നൽകിയതായി ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം ഉറപ്പായ സാഹചര്യത്തിൽ യുദ്ധതടവുകാരെ പാർപ്പിക്കുന്നതിനു വേണ്ടിയാണ് കൊറിയ ജയിലുകൾ നിർമ്മിക്കുന്നതിനു ഫണ്ട് കണ്ടെത്താനൊരുങ്ങുന്നത്. നിലവിൽ ഉത്തരകൊറിയയിലെ ഒരു ജയിൽ പൂർണമായും വിദേശ തടവുകാരാൽ നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ തടവിൽ കഴിയുന്ന വിദേശികൾക്കെതിരെ കിം ജോങ് ഉന്നിന്റെ ഭരണകൂടം ചുമത്തിയിരിക്കുന്ന കുറ്റം രാജ്യത്തെ ഭരണാധികാരികളെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നതാണ്.
കഴിഞ്ഞ ഏപ്രിലിൽ കിം ജോങ് ഉന്നിന്റെ ഭരണകൂടം പിടികൂടി തടവിൽ പാർപ്പിച്ചിരുന്ന കനേഡിയൻ വംശജനായ സെക്യൂരിറ്റി ഓഫിസർ ജെയിംസ് ലെയി പുറത്തു വന്നതോടെയാണ് ഉത്തരകൊറിയയിലെ സൈനിക കേന്ദ്രങ്ങളുടെയും, തടവിൽ കഴിയുന്ന വിദേശികളുടെയും വിവരങ്ങൾ പുറത്തായത്. ഒരാൾക്കു നിവർന്നു നിൽക്കാൻ പോലും ശേഷിയില്ലാത്ത തടവറകളാണ് ഉത്തരകൊറിയ നിർമ്മിക്കുന്നവയെന്നാണ് റിപ്പോർട്ട്. ഇത്തരത്തിലുള്ള തടവറകളിൽ ഒന്നിലാണ് ജെയിംസ് ലെയി കഴിഞ്ഞിരുന്നത്. ഈ തടവറകളിൽ ക്രൂരമായ പീഡനമുറകളാണ് അരങ്ങേറിയിരുന്നതെന്നും ലെയിയുടെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് ചെയ്യുന്നു. ലെയിയും സംഘവും കഴിഞ്ഞ തടവറയിൽ കഴിഞ്ഞിരുന്ന നൂറിലേറെ വിദേശികൾക്കുമെതിരെ ചുമത്തിയിരുന്നത് രാജ്യദ്രോഹക്കുറ്റമായിരുന്നു. ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചു, ഭരണാധികാരി കിം ജോങ് ഉന്നിനെ കൊല്ലാൻ ശ്രമിച്ചു തുടങ്ങിയവയാണ് ഇവിടെ തടവുകാർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
ഈ തടവുകാർക്കെതിരെ ക്രൂരമായ ലൈംഗിക പീഡനമുറകളാണ് കിമ്മിന്റെ ജയിൽ വകുപ്പ് ചുമത്തിയിരുന്നത്. തടവിൽ കഴിയുന്ന തടവുകാരെ വൈദ്യുതി പ്രവഹിക്കുന്ന ഇരുമ്പുകസേരയിൽ ഇരുത്തുക, സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പു കമ്പി കുത്തിക്കയറ്റുക, നഗ്നരാക്കി മുളകുപൊടിയിട്ട പായിൽ കിടത്തുക എന്നിവയാണ് ഈ ജയിലുകളിൽ അരങ്ങേറിയിരുന്ന ക്രൂരപീഡനങ്ങൾ. കിമ്മിനെ വധിക്കാൻ ശ്രമിച്ചകുറ്റം ചുമത്തപ്പെട്ടിരുന്ന ആളുകളെയാണ് ഏറ്റവും കൂടുതലായി പീഡിപ്പിച്ചിരുന്നത്. കിമ്മിനെ വധിക്കാൻ ശ്രമിച്ച കുറ്റം ചുമത്തപ്പെട്ടവരെ പൂർണനഗ്നരാക്കി ജയിൽ ഹാളിലെ കസേരയിൽ കൈകകാലുകൾ ബന്ധിച്ച് ഇരുത്തും. തുടർന്നു നഗ്നരായ സ്ത്രീകളെ ഈ ഹാളിലേയ്ക്കു കയറ്റി വിടും. ഈ നഗ്നരായ സ്ത്രീകളെ കണ്ട് ഉദ്ധരിക്കുന്ന തടവുകാരുടെ ലൈംഗിക അവയവത്തിൽ മുളകുപൊടി സ്‌പ്രേചെയ്യുകയും, തുണിചുറ്റിയ ശേഷം തീ കൊളുത്തുകയും ചെയ്യുകയാണ് സൈനികർ ചെയ്യുന്നത്. ലൈംഗികമായി ശേഷി ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ക്രൂരമായ പീഡനമുറകൾക്കു ഇരയാക്കുന്നത്.
ഇത്തരത്തിൽ അൻപതിലേറെ പുതിയ തടവറകൾ കൂടി നിർമിക്കാനാണ് കിം നിർദേശം നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള തടവറകളിൽ ആയിരത്തോളം പേരെ ഒരേ സമയം പാർപ്പിക്കാൻ സാധിക്കും. യുദ്ധത്തിൽ പിടികൂടുന്ന സൈനികരെ പാർപ്പിക്കുന്നതിനായാണ് കിം ഈ തടവറ നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.


