അയര്ലന്ഡ് യാക്കോബായ സുറിയാനിഓര്ത്തഡോക്സ് പാത്രിയാര്ക്കല് വികാരിയേറ്റിന്റെ പള്ളി പ്രതിപുരുഷ യാഗം ഗോള്വേയില്

ഗോള്വേ: അയര്ലന്ഡിലെ യാക്കോബായ സുറിയാനി ഓത്തെഡോക്സ് ഇടവകകളുടെ പള്ളിപ്രതിപുരുഷന്മാരുടെ യോഗം ഏപ്രില് മാസംഇരുപപത്തിയെട്ടാം തീയതി ശനിയാഴ്ച്ച ഗോള്വേ സെന്റ് ജോര്ജ് സുറിയാനി ഓര്ത്തൊഡോക്സ് പള്ളിയില് വച്ച അയര്ലന്ഡിന്റെ പാത്രിയാര്ക്കല് വികാരി അഭി. കുരിയാക്കോസ് മോര് യൗസേബിയോസ് തിരുമേനിയുടെ അധ്യക്ഷതയില് ചേരുന്നതാണ്. ഓരോ ഇടവകയില് നിന്നും മൂന്നില് കുറയാത്ത അംഗങ്ങള് (വികാരി, ട്രസ്റ്റി, സെക്രട്ടറി, കമ്മിറ്റിയില്നിന്നുള്ള ഒരു പ്രതിനിധി) പള്ളിപ്രതിപുരുഷ യോഗത്തില്നിര്ബന്ധമായും പങ്കെടുക്കണമെന്ന് അഭി. തിരുമേനി കല്പനയില് അറിയിച്ചു. അയര്ലന്ഡിലെ യാക്കോബായ സുറിയാനി ഓര്ത്തൊഡോക്സ് സഭയുടെ 2012 ലെ ഫാമിലി കോണ്ഫറന്സിനെക്കുറിച്ച് ആലോചിക്കുവാനും മറ്റ് ഭാവി പ്രവര്ത്തനങ്ങളേക്കുറിച്ച് ആലോചിക്കുന്നതിനുമാണ് പള്ളിപ്രതിപുരുഷയോഗം കൂടുന്നത്

Top