ജര്‍മനിയില്‍ മലയാളിയായ അശോക് അലക്സാണ്ടര്‍ ശ്രീധരന് അട്ടിമറി വിജയം

ബർലിൻ: ജർമനിയുടെ മുൻ തലസ്ഥാനമായ ബോൺ നഗരത്തിൽ ഞായറാഴ്ച നടന്ന വാശിയേറിയ മേയർ തിരഞ്ഞെടുപ്പിൽ മലയാളി വംശജനായ അശോക് അലക്സാണ്ടർ ശ്രീധരന് അട്ടിമറി വിജയം. കഴിഞ്ഞ 21 വർഷമായി ബോൺ നഗരത്തിന്റെ ഭരണം നിലനിർത്തിക്കൊണ്ടിരിക്കുന്ന സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നാണ് അശോക് അധികാരം പിടിച്ചെടുത്തത്. ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ സ്ഥാനാർഥിയായിരുന്നു അശോക് മത്സരത്തിൽ അശോകന് 50.06 ശതമാനം വോട്ടു ലഭിച്ചപ്പോൾ എതിർപാർട്ടികളായ സോഷ്യലിസ്റ്റ് പാർട്ടിയ്ക്ക് 23.1 ശതമാനവും, ഗ്രീൻ പാർട്ടിയ്ക്ക് 22.1 ശതമാനവും വോട്ട് മാത്രമാണ് ലഭിച്ചത്. അശോകിന്റെ വിജയം വൻ ഭൂരിപക്ഷത്തിലായിരുന്നു. അൻപതുകാരനായ അശോകന്റെ മലയാളിയായ പിതാവ് നേരത്തെ ജർമനിയിലേക്ക് കുടിയേറിയിരുന്നു. ഇന്ത്യൻ എംബസിയിൽ ഉന്നതപദവി വഹിച്ചിരുന്നു. അശോകിന്റെ മാതാവ് ജർമൻകാരിയാണ്.

15.06.1965.ൽ ബോണിലാണ് അശോകിന്റെ ജനനം. റോമൻ കാത്തലിക് വിശ്വാസിയാണ് അശോക്. ഉന്നത വിദ്യാഭ്യാസമുള്ള അശോക് വിവിധ തുറകളിൽ ഇതിനകം ഉന്നത പദവി അലങ്കരിച്ചു കഴിഞ്ഞു. ജർമൻകാരിയായ പീറ്ററായാണ് ഭാര്യ. ഡേവിഡ്, നോവാ, എലിയാസ് എന്നീ പുത്രന്മാർ അശോകിനുണ്ട്. അശോകിന്റെ തിളക്കമാർന്ന വിജയത്തിൽ ചാൻസലർ അംഗലമെർക്കൽ അശോകിനെ നേരിട്ട് ടെലിഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. വിദേശ വേരുകളുള്ള ഒരാൾ ഒരു പ്രധാന ജർമൻ നഗരത്തിന്റെ അധിപൻ ആകുന്നത് ഇത് ആദ്യമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top