നാടുവിട്ടാലും സ്വഭാവം മാറില്ല: സ്‌ത്രീകളുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയ യുവാവ്‌ ദുബായില്‍ അറസ്റ്റില്‍

handcuff1ദുബായ് : ദുബായില്‍ സ്ത്രീകളുടെ മൂത്രപ്പുരയില്‍ ഒളിഞ്ഞുനോക്കിയ ഇന്ത്യന്‍ യുവാവിന് മൂന്നു മാസം തടവ് ശിക്ഷ. നാല്‍പ്പത്തിയേഴുകാരി നല്‍കിയ പരാതിയിലാണ് ഇരുപത്താറുകാരന്‍ അഴിക്കുള്ളിലായത്.
ചെടിക്ക് വെള്ളമൊഴിച്ച് നില്‍ക്കുകയായിരുന്ന യുവാവ് വെന്റിലേഷനിലൂടെ ഒളിഞ്ഞു നോക്കിയെന്നായിരുന്നു സൗദി സ്വദേശിയായ സ്ത്രീയുടെ പരാതി. താന്‍ ബഹളംവച്ചപ്പോള്‍ അയാള്‍ ഓടിപ്പോയെന്നും കുറച്ചു കഴിഞ്ഞ് വീണ്ടും ചെന്നപ്പോള്‍ ചെടിക്ക് വെള്ളം ഒഴിച്ചു നില്‍ക്കുന്നത് കണ്ടെന്നും പരാതിയില്‍ പറഞ്ഞു. ബര്‍ ദുബായ് പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Top