മഹാസിന്‍ ഒ ഐ സി സി നോമ്പ്തുറ സംഘടിപ്പിച്ചു

Mahasin_Iftharഅല്‍ ഹസ്സ: ഒ ഐ സി സി മഹാസിന്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമൂഹ നോമ്പുതുറയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പ്രമുഖ മതപണ്ഡിതനും സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകനുമായ നാസര്‍ മദനി റമദാന്‍ സന്ദേശം നല്‍കി.

തുടര്‍ന്ന് നടന്ന ഒ ഐ സി സി നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ക്കുള്ള സ്വീകരണ പരിപാടി ദമ്മാം റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു് കല്ലുമല ഉദ്ഘാടനം ചെയ്തു. മഹാസിന്‍ ഏരിയ കമ്മിറ്റി പ്രസിഡണ്ട്‌ ജോണ്‍ വൈദ്യന്‍ അധ്യക്ഷത വഹിച്ചു. ദമ്മാം റീജ്യണില്‍ നിന്നും സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പി.എം.നജീബിനെയും ജനറല്‍ സെക്രട്ടറി അഡ്വ:കെ.വൈ.സുധീന്ദ്രനെയും യഥാക്രമം ജോണ്‍ വൈദ്യന്‍, അലി സുബൈര്‍ എന്നിവര്‍ ഷാള്‍ അണിയിച്ചു. തുടര്‍ന്ന് ഇരുവരും മറുപടി പ്രസംഗം നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Mahasin - Nasar Madaniപ്രോഗ്രാം കണ്‍വീനര്‍ സോജാന്‍ ഇഫ്താര്‍ വിരുന്നിനും ഷിബു ബഷീര്‍ സ്വീകരണ പരിപാടിക്കും നേതൃത്വം നല്‍കി. ബൈജു കുട്ടനാട്, സുരേഷ് കുന്നം, ഇ.കെ.സലിം, റോയ് ശാസ്താംകോട്ട, സക്കീര്‍ ഹുസൈന്‍, തോമസ്‌ ആന്ടണി നിസാര്‍ മാന്നാര്‍, സൈഫുദീന്‍ കിച്ച്ലു, പോള്‍ പൗലോസ്, സന്തോഷ്‌ തിരുവനന്തപുരം, അഡ്വ:പി.പി.ആന്ടണി, സി.കെ.സോമന്‍ എന്നിവര്‍ പങ്കെടുത്തു. സമദ് പുകയൂര്‍ സ്വാഗതവും അസ്ലം തൊളിക്കോട് നന്ദിയും പറഞ്ഞു.

Top