സറ്റോക്ക് ഓണ്‍ ട്രന്‍റ് തിരുനാള്‍ വര്‍ണ്ണാഭമായി

IMG_0034വര്‍ണ്ണാഭമായ തിരശ്ശീല ഉയര്‍ത്തി സറ്റോക്ക് ഓണ്‍ ട്രന്‍റ് പരിശുദ്ധ അമ്മയുടേയും വി.തോമസ് ശ്ലീഹായുടേയും വി.അല്‍ഫോന്‍സ്സാമ്മയുടേയും വി. സെബസ്ത്യാനോസിന്‍േറയും തിരുന്നാള്‍ ആഘോഷിച്ചു.ഇരിങ്ങാലക്കുട രുപത മെത്രാന്‍ മാര്‍ പോളി കണ്ണൂര്‍ക്കാടന്‍െറ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലി ഭക്തിനിര്‍ഭരമായിരുന്നു. ഫാ. ജയ്സന്‍ കരിപ്പായി, ഫാ. ബിജു എന്നിവര്‍ സഹ കാര്‍മ്മികര്‍ ആയിരുന്നു. തുടര്‍ന്നു നടത്തിയ രൂപം എഴുന്നളളിക്കലും പ്രദക്ഷിണവും ജനസാന്ദ്രത കൊണ്ടുംപ്രാര്‍ത്ഥനാഗീതങ്ങളാലും മുഖരിതമാ യിരുന്നു.

STOCK TRENDഒരു തിരുന്നാളിന്‍െറ എല്ലാ പ്രതീതിയുമൊരുക്കിയ ചെണ്ടമേളവും ജനശ്രദ്ധ പിടിച്ചുപററി. ട്രസ്റ്റിമാരായ വിന്‍സന്റ് കുര്യാക്കോസ്, സിബി പൊടിപ്പാറ, പ്രോഗ്രാം കണ്‍വീനര്‍ റിജോ ജോണ്‍ എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി .സ്റേറാക്ക് ഓണ്‍ ട്രന്‍റ് സണ്‍ഡേ സ്കൂളിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും ഏവരുടേയും മനംകവരുന്നതായിരുന്നു.
ആദിമ ക്രൈസ്തവരുടെ കൂട്ടായ്മയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടു നടത്തിയ സ്നേഹവിരുന്നോടു കൂടി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top