ഇറ്റലിയിൽ കുടിയേറ്റക്കാരുടെ കപ്പൽ തകർന്ന് 43 പേർ മരിച്ചു.മരിച്ചവരിൽ ഒരു കുഞ്ഞും നിരവധി കുട്ടികളും

റോം :തെക്കൻ ഇറ്റലിയിൽ ഒരു കുടിയേറ്റ കപ്പൽ തകർന്ന് കുറഞ്ഞത് 43 പേർ മരിക്കുകയും 80 പേർ പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തതായി ഇറ്റാലിയൻ തീരസംരക്ഷണ സേന അറിയിച്ചു. ബോട്ടിൽ 120 ഓളം പേർ ഉണ്ടായിരുന്നതായി കോസ്റ്റ് ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു.

അടിയന്തര സേവനങ്ങൾ ഇപ്പോഴും തുടരുകയാണ് .കടലിൽ കൂടുതൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ തിരയുന്നുണ്ടെങ്കിലും സാഹചര്യങ്ങൾ കഠിനമാണ്.കാലാവസ്ഥ തിരച്ചിൽ ബുദ്ധിമുട്ടാക്കുന്നു എന്നും , ഒരു വക്താവ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ കൊണ്ടുവന്ന ബോട്ടാണ് പ്രക്ഷുബ്ധമായ കടലിൽ പാറകളിൽ ഇടിച്ചതെന്ന് അഡ്‌ൻക്രോനോസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.മരിച്ചവരിൽ ഒരു കുഞ്ഞും നിരവധി കുട്ടികളുമുണ്ടെന്ന് ഇറ്റാലിയൻ വാർത്താ ഏജൻസിയായ എജിഐ പറഞ്ഞു.

അപകടത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തന്റെ “അഗാധമായ ദുഃഖം” പ്രകടിപ്പിക്കുകയും കൂടുതൽ ദുരന്തങ്ങൾ തടയുന്നതിനായി നിയമവിരുദ്ധമായ കടൽ കുടിയേറ്റം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാൻ പ്രതിജ്ഞബദ്ധമെന്നും പറഞ്ഞു .മനുഷ്യക്കടത്തുകാരാൽ ജീവൻ നഷ്ടമായ മനുഷ്യജീവനുകളിൽ പ്രധാനമന്ത്രി ജോർജിയ മെലോണി തന്റെ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നു.

Top