ഡബ്ലിന്‍ :ദില്ലി: 74-ാമത് റിപബ്ലിക് ദിനാഘോഷങ്ങൾക്കായി ഒരുങ്ങി രാജ്യം. വലിയ ആഘോഷങ്ങൾക്കാണ് രാജ്യതലസ്ഥാനം തയ്യാറെടുക്കുന്നത്. അതീവ സുരക്ഷയാണ് പരേഡ് നടക്കുന്ന കർത്തവ്യപഥിൽ ഉൾപ്പെടെ ഒരുക്കിയിരിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്ത അല്‍സിസിയാണ് ഇത്തവണ മുഖ്യാഥിതി. അദ്ദേഹം ചടങ്ങുകൾക്കായി ഇന്ത്യയിലെത്തി.
ഇന്ന് പ്രധാനമന്ത്രിയുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തും. അതേസമയം റിപബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു.റിപ്പബ്ലിക് ദിനത്തില്‍ അതിര്‍ത്തികള്‍ കാക്കുന്ന രാജ്യത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറായ ജവാന്‍മാര്‍ക്ക് പ്രത്യേക അഭിനന്ദനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.
കൂടുതല്‍ ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍, നമുക്ക് സാമ്പത്തിക വളര്‍ച്ച ആവശ്യമാണ്, എന്നാല്‍ ആ വളര്‍ച്ച ഫോസില്‍ ഇന്ധനത്തില്‍ നിന്നാണ്. ദൗര്‍ഭാഗ്യവശാല്‍, ദരിദ്രര്‍ മറ്റുള്ളവരെക്കാള്‍ ആഗോളതാപനത്തിന്റെ ഭാരം വഹിക്കുന്നു. ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള പരിഹാരങ്ങളിലൊന്ന്
അതേസമയം ഇന്ത്യയുടെ എഴുപത്തി നാലാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന് അയര്‍ലണ്ടും ഒരുങ്ങി.
റിപബ്ലിക് ദിനാഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ജനുവരി 26 രാവിലെ കൃത്യം 10 മണിക്ക് അംബാസിഡര്‍ അഖിലേഷ് മിശ്ര ഇന്ത്യന്‍ ദേശിയ പതാക ഉയര്‍ത്തും. തുടര്‍ന്ന് ഇന്ത്യന്‍ പ്രസിഡണ്ടിന്റെ സന്ദേശം വായിക്കും.
അയർലണ്ടിലെമ്പാടുമുള്ള മറ്റു പല നഗരങ്ങളിലും ഇന്ത്യൻ കമ്യുണിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. റിപബ്ലിക് ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിന് രാവിലെ 9.45 ന് തന്നെ എത്തിച്ചേരണമെന്നാണ് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ എംബസിയുടെ ഫേസ്ബുക്ക് പേജില്‍ പരിപാടികളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കും.
ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളും പ്രധാന വാര്‍ത്തകളും, വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക. https://chat.whatsapp.com/BWhR8MIlMVH34U29ew6poq