വീട് കാറ്ററിങ് സ്ഥാപനത്തിന്റെ പാചകപ്പുരയാക്കി! ഭക്ഷ്യ സുരക്ഷാ അതോറിറ്റി കയ്യോടെ പൊക്കി ! നാട്ടുകാരെ വെല്ലുവിളിച്ച് കാറ്ററിങ് നടത്തിയ ഷിനു ജോർജ് മലയാളികളുടെ മാനം കളഞ്ഞു!

വാട്ടർഫോർഡ് : വീട് കാറ്ററിങ് സ്ഥാപനത്തിന്റെ പാചകപ്പുരയാക്കി ഐറീഷ് സർക്കാരിനെ കബളിപ്പിച്ച മലയാളി പിടിയിൽ . 8 Esker Avenue, Ardkeen Village, വാട്ടർഫോർഡിൽ താമസിക്കുന്ന ഷിനു ജോർജ് ആണ് വീട് പൊതുജനത്തിന് ജീവനും സ്വത്തിനും ഭീക്ഷിണിയാകുന്ന തരത്തിൽ കാറ്ററിങ് സ്ഥാപനത്തിന്റെ പാചക പുരയാക്കിയത് .യാതൊരു ലൈസൻസും ഇല്ലാതെയാണ് ഇദ്ദേഹം കാറ്ററിങ് സ്ഥാപനം നടത്തിക്കൊണ്ടിരുന്നത്. ഒടുവിൽ ഐറീഷ് സർക്കാർ പിടിമുറുക്കി സ്ഥാപനം അടച്ച് പൂട്ടിച്ചു !വലിയ ഗ്യാസ് സിലണ്ടറുകളും ഗ്യാസ് അടുപ്പുകളും ഉപയോഗിച്ചുകൊണ്ട് യാതൊരു ഹെൽത്ത് & സേഫ്റ്റി നിയമങ്ങളും പാലിക്കാതെ ആയിരുന്നു കാറ്ററിങ് സ്ഥാപനം വീട്ടിൽ നടത്തിക്കൊണ്ടിരുന്നത്.

പലതവണ മോശമായ ഭക്ഷണം വിളമ്പി പലർക്കും വയറിളക്കം ശർദ്ദിൽ അടക്കം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ഇദ്ദേഹത്തിനെതിരെ ആരോപണം ഉണ്ട് .അമിത വില ഈടാക്കുകയും ഓർഡർ എടുത്ത എണ്ണം ഫുഡ് കൊടുക്കാതെയിരിക്കുകയും പഴകിയ മീനും മറ്റും ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കി കൊടുത്തു എന്ന് പലപ്പോഴും ഇദ്ദേഹത്തിനെതിരെ പരാതി ഉയർന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോശം ഭക്ഷണ അനുഭവങ്ങൾ ഉണ്ടായാത് ചോദിച്ചാൽ വേണമെങ്കിൽ തിന്നാൽ മതി എന്ന ‘രാഷ്ട്രീയ തണ്ട് പറച്ചിലും ഉണ്ടായിയുരുന്നത്ര ! അമിത വില ഈടാക്കി മോശമായ ഭക്ഷണം കൊടുക്കുമ്പോൾ ചോദ്യം ചെയ്‌താൽ ‘വേണമെങ്കിൽ കഴിച്ചാൽ മതി എന്ന ധാർഷ്ട്യത്തോടെ പ്രതികരിക്കുന്ന ഷിനു ജോർജ് ആണിപ്പോൾ ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ പിടിയിൽ വീണത് ! കുറെ കാലമായി അയൽവാസികളായ ഐറീഷുകാർ പരാതിപ്പെട്ടിട്ടിട്ടും ‘തണ്ട് കാട്ടി പണി തുടരുകയായിരുന്നു!..

ഷിനു ജോർജ്ജ് നടത്തുന്ന ബിസിനസ്സിന് 2024 ഫെബ്രുവരി 7-ന് ആണ് അടച്ചുപൂട്ടുവാൻ ഓർഡർ ലഭിച്ചത് . 2020-ലെ ഭക്ഷ്യ നിയമനിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട് EU-ൻ്റെ ഔദ്യോഗിക നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് (HSE) ഓഫീസറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ വീടിന് പുറത്തുള്ള ബാക്ക് ഗാർഡനിൽ ആയിരുന്നു നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള പാചകപ്പുര പ്രവർത്തിച്ചിരുന്നത്.. വാട്ടർഫോർഡ് ടേക്ക് എവേ ” എന്ന പേരിൽ ആയിരുന്നു സ്ഥാപനം.ഈ സ്ഥാപനം ആണ് ഹെൽത്ത് അടച്ച് പൂട്ടിച്ചത് .

ഷിനു ജോർജിന്റെ സ്ഥാനത്തിനെതിരെ അന്വേഷണം നടത്തിയ എച്ച്എസ്ഇ ഓഫീസർ പറഞ്ഞത് ഷിനു ജോർജ് നടത്തിക്കൊണ്ടിരുന്ന കാറ്ററിങ് സ്ഥാപനം ഗാർഹിക പരിസരമായതിനാൽ, ഉയർന്ന അപകടസാധ്യതയുള്ളതാണ് എന്നാണ്. കാറ്ററിങ് നടത്തുന്നതിന് അനുവദിക്കപ്പെട്ടിരിക്കുന്ന നിയമങ്ങൾ പാലിക്കുന്നതിന് മതിയായ ശുചിത്വം ,ഭക്ഷണ സംഭരണം, പാചകം എന്നിവ അനുവദിക്കുന്നതിന് മതിയായ സൗകര്യങ്ങൾ ഇല്ലാത്ത വീടായതിനാൽ നിയമപരമായിട്ട് അല്ല സ്ഥാപനം . ഭക്ഷ്യസുരക്ഷ നിയമപരമായ ആവശ്യകതയാണെന്നും എല്ലാ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളും നിയമം പാലിക്കണമെന്നും എഫ്എസ്എഐ ചീഫ് എക്സിക്യൂട്ടീവ് ഡോ.പമേല ബൈർൺ പറഞ്ഞു.

ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഭക്ഷണത്തിനുള്ള അവകാശമുണ്ട്, കൂടാതെ അവർ ഉത്പാദിപ്പിക്കുന്ന ഭക്ഷണം കഴിക്കാൻ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് ഭക്ഷ്യ ബിസിനസ്സ് ഉടമ നിയമപരമായി ഉത്തരവാദിയാണ്.അതിന് അനുയോജ്യമായ വൃത്തിയുള്ള പരിസരം പരിപാലിക്കുക, കീടനിയന്ത്രണം കൈകാര്യം ചെയ്യുക, ഉൽപ്പന്നങ്ങൾ ശരിയായി ലേബൽ ചെയ്യുക, കണ്ടെത്താനുള്ള വിവരങ്ങൾ നൽകുക എന്നിവ എല്ലാ ഭക്ഷ്യ ബിസിനസുകൾക്കും നിർബന്ധിത നിയമപരമായ ആവശ്യകതകളാണ് എന്നും ഉദ്യോഗസ്ഥർ പറയുന്നു.

അടിസ്ഥാന ഭക്ഷ്യ സുരക്ഷയും ശുചിത്വ നിലവാരവും ഉയർത്തിപ്പിടിക്കുന്നത് അവഗണിക്കുന്നതിലൂടെ, ഒരു ബിസിനസ്സ് അതിൻ്റെ ഉപഭോക്താക്കളുടെ ആരോഗ്യത്തെ അപകടത്തിലാക്കുക മാത്രമല്ല, വിശ്വസനീയമായ ഒരു ഭക്ഷ്യ ബിസിനസ്സ് എന്ന നിലയിലുള്ള സ്വന്തം പ്രശസ്തിയെ നശിപ്പിക്കുകയും ചെയ്യും എന്ന് മിസ് ബൈർൻ പറഞ്ഞു.

പലതവണ മോശമായ ഭക്ഷണം വിളമ്പിയിട്ട് മലയാളികൾ പരാതി പറഞ്ഞപ്പോൾ നാട്ടിലെ ചട്ടമ്പി രാഷ്ട്രീയക്കാരെ പോലെ നിനക്ക് പറ്റുന്നത് ചെയ്തോ എന്ന് വെല്ലുവിളിച്ച ഷിനു എന്ന മലയാളിക്ക് ഇനി കേസുകളുടെ തന്നെ പൂരമായിരിക്കും ഉണ്ടാകുക. നിയമം ലംഘിക്കുന്ന മലയാളികൾക്ക് ഇതൊരു മുന്നറിയിപ്പും കൂടിയാണ് !പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും.

മുൻപ് ഡൺങ്കാർവൻ കാപ്പിക്യുനിൽ ഒരു വ്യക്തി സുഹൃത്ത് പറഞ്ഞ റെക്കമെന്റേഷനിൽ ഫുഡ് ഓർഡർ ചെയ്തിരുന്നു.നിയമപരമായി പ്രവർത്തിക്കുന്ന കാറ്ററിങ് സ്ഥാപനം ആണെന്ന് പറഞ്ഞു പറ്റിച്ചാണ് ഓർഡർ എടുത്തത് . സാൽമൺ മീൻ ഓർഡർ കൊടുത്തു , പകരം സീബാസ് കൊടുത്തു കബളിപ്പിച്ചു ,മട്ടൻ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി കൊടുത്തു . ഓർഡർ കൊടുത്ത കട്ലറ്റ് അടക്കം ചിലതു കൊടുത്തില്ല .ഓർഡർ എടുത്ത് പണം കൃത്യമായി വാങ്ങിക്കുകയും ചെയ്തു.ഓർഡർ കൊടുത്ത ഐറ്റംസ് ഇല്ലല്ലോ എന്ന് പറഞ്ഞപ്പോൾ ഭരണകക്ഷിയുടെ ആളാ നാട്ടിൽ വന്നാൽ കാണിച്ചുതരാം എന്ന് പറഞ്ഞു ഭീക്ഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു .ഇങ്ങനെ നിരവധിപേരെ പറ്റിച്ച വ്യക്തിയാണിപ്പോൾ പിടിയിലായിരിക്കുന്നത് .Waterford takeaway operating out of private house is closed by Food Safety Authority

Top