ഡബ്ലിന്‍ : ബഹുമാനപ്പെട്ട സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ഛനിലൂടെ പരിശുദ്ധാത്മാവ് തുടക്കം കുറിക്കുകയും കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയില്‍ ആത്മീയ ഉണര്‍വിന് കാരണമാവുകയും ചെയ്ത അഭിഷേകാഗ്‌നി വചന ശുശ്രൂഷ ഡബ്ലിനില്‍ നടത്തപ്പെടുന്നു. യുകെ ഉള്‍പ്പെടെയുള്ള ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്‌നി വചന ശുശ്രൂഷ 2026 ജനുവരി നാലാം തീയതി ഡബ്ലിന്‍ 5-ലെ സെന്റ് ലൂക്ക് ദേവാലയത്തില്‍ 1:30 Pmമുതല്‍ 5:00 Pmവരെയാണ് ഒരുക്കിയിരിക്കുന്നത്.
അനേകായിരങ്ങളുടെ ജീവിതത്തില്‍ വിശ്വാസവളര്‍ച്ചയ്ക്കും ദൈവിക ഇടപെടലുകള്‍ക്കും ദൈവം വഴിയൊരുക്കിയ അഭിഷേകാഗ്‌നി വചന ശുശ്രൂഷ ബഹുമാനപ്പെട്ട സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ഛനിലൂടെ തന്നെ പരിശുദ്ധാത്മാവ് രൂപം നല്‍കിയ അിീശിശേിഴ എശൃല ഇമവേീഹശര ങശിശേെൃ്യ (അഎഇങ) ആണ് ഡബ്ലിനില്‍ ഒരുക്കുന്നത്. അയര്‍ലണ്ടിലെ കേരളത്തില്‍ നിന്നുള്ള വൈദികരോടൊപ്പം യുകെയിലെയും അയര്‍ലണ്ടിലെയും അഎഇങ ശുശ്രൂഷകര്‍ നേതൃത്വം നല്‍കുന്ന ഈ ശുശ്രൂഷ മലയാളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വചന ശുശ്രൂഷ, സ്തുതിആരാധന എന്നിവ ഉള്‍പ്പെടുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുമ്പസാരത്തിനും അവസരം ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. തിന്മ വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ തിരുസഭയെ ശക്തിപ്പെടുത്തുന്നതിനും, വിശ്വാസത്തില്‍ നിന്ന് അകന്നു പോകുന്ന ദേശങ്ങളെയും ജനതകളെയും, കുടുംബങ്ങളെയും വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും, കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് ക്രൈസ്തവ സാക്ഷ്യം നല്‍കുന്നതിനും വിശ്വാസ സമൂഹത്തെ ഒരുക്കുന്ന ഈ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്ക് അഎഇങ അയര്‍ലണ്ട് ഏവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.


