ബ്ലാക്ക്‌റോക്കിൽ ത്രിദിന നോമ്പുകാല ധ്യാനം വെള്ളിയാഴ്ച്ച തുടങ്ങും

ഡബ്ലിൻ :അന്താരാഷ്ട്ര വചന പ്രഘോഷകനും പ്രമുഖ സൈക്കോളജിസ്റ്റുമായ റവ ഫാ.​ഡോ.കു​ര്യ​ൻ പു​ര​മ​ഠം നയിക്കുന്ന നോമ്പുകാല ധ്യാനം ബ്ലാക്ക്‌റോക്കിൽ ത്രിദിന നോമ്പുകാല ധ്യാനം വെള്ളിയാഴ്ച്ച (മാര്‍ച്ച് 1 ) തുടങ്ങും. ബ്ലാക്ക്റോക്കിലെ ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ ദേവാലയത്തിലാണ് ധ്യാനം ഒരുക്കുന്നത്. മാർച്ച് 1,2,3 വെള്ളി, ശനി, ഞായർ തീയതികളിൽ ബ്ലാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ പള്ളിയിൽ ആണ് ധ്യാനം.

വെള്ളിയാഴ്ച്ച മാര്‍ച്ച് ഒന്നിന് വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതല്‍ 09:30 വരെയും, മാര്‍ച്ച് 2 ശനിയാഴ്ച 12:30 മുതല്‍ 07:30 വരെയും, മാര്‍ച്ച് 3 ഞായറാഴ്ച 1:30 മുതല്‍ 7:30 വരെയും ആണ് ധ്യാനം ക്രമീകരിച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നോമ്പ് കാല ധ്യാനം നടക്കുന്നതിനാല്‍ മാര്‍ച്ച് 3 ഞായറാഴ്ച ബ്രേ , താല,ലൂക്കന്‍,ഇഞ്ചിക്കോര്‍ , അത്തായി മാസ് സെന്ററുകളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ലെന്ന് ഇടവകാ ഭാരവാഹികള്‍ അറിയിച്ചു. നോമ്പുകാല ധ്യാനത്തിന്റെ ഒരുക്കത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാതായി പാരിഷ് കമ്മറ്റി അറിയിച്ചു.

Address: Church of the Guardian Angels Newtownpark Ave, Blackrock – A94WF89

Top