ഡബ്ലിന്‍ : പള്ളിയുടെ ഔദ്യാഗിക സ്ഥാനത്തിരുന്ന് വന്‍ തട്ടിപ്പുകള്‍ നടത്തിയ സന്തോഷ് ജോണിനെതിരെ വീണ്ടും ആരോപണം .സുരക്ഷിതമായി സൂക്ഷിക്കേണ്ട ബ്ലാക്ക്റോക്ക് പള്ളിയുടെ ആക്കൗണ്ട് ബുക്ക് തട്ടിപ്പ് സുവിശേഷ പ്രസംഗകന്‍ സജിത്ത് ജോസഫിന്റെ അയര്‍ലന്റിലെ കൂട്ടാളിയും തട്ടിപ്പില്‍ പങ്കാളിയുമായ ജോസ് പള്ളിപ്പാടന്റെ വീട്ടില്‍ .സന്തോഷ് ജോണ്‍ ട്രസ്റ്റി ആയിരുന്നപ്പോള്‍ മരണാനന്തര സഹായ പിരിവടക്കം ഒരുപറ്റം പിരിവുകള്‍ സ്വകാര്യ അകൗണ്ടിലെത്തിച്ച് തട്ടിപ്പ് നടത്തിയത് ‘ ജേര്‍ണലിസ്റ്റ് ഓണലൈവ് എന്ന പത്രം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരണാനന്തര സഹായ പിരിവിലും ആക്കൗണ്ടിലും ഉണ്ടായ ക്രമക്കേട് വെട്ടി തിരുത്താന്‍ ആണ് ആക്കൗണ്ട് ബുക്ക് മറ്റൊരാളുടെ കസ്റ്റഡിയില്‍ കൊടുത്തത് എന്നാണ് ആരോപണം.
പള്ളിയില്‍ യാതൊരു ബന്ധവും ഇല്ലാത്ത തട്ടിപ്പ് സുവിശേഷകന്റെ കൂട്ടാളിയുടെ വീട്ടില്‍ പള്ളിയിലെ ആക്കൗണ്ട് ബുക്ക് എത്തിച്ചതില്‍ വലിയ ദുരൂഹതയാണ് .കണക്കിലെ വെട്ടിപ്പിനുവേണ്ടിയാണ് ഇതെന്നും ആരോപണം ഉണ്ട് .ഇങ്ങനെ നിയമവിരുദ്ധമായി പള്ളിയിലെ ആക്കൗണ്ട് ബുക്ക് സൂക്ഷിച്ചത് പുറത്ത് അറിയാതെ മറക്കുകയാണ് നിലവിലെ പാരിഷ് ചാപ്ലിന്‍ ഫാ സെബാന്‍ സെബാസ്‌റ്യനും മുന്‍ ചാപ്ലിന്‍ ഫാ ബൈജുവും . വിശ്വാസികളില്‍ നിന്നും നേര്‍ച്ചപ്പണമായി കിട്ടിയ പള്ളി കമ്മറ്റിയിലെ കണക്കിലും തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പള്ളിയില്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ട കണക്ക് ബുക്ക് തിരിമറി നടത്താനായി സൂക്ഷിച്ചത് വിവാദ സുവിശേഷകന്‍ സജിത്ത് ജോസഫിന്റെ തട്ടിപ്പ് കൂട്ടാളിയുടെ വീട്ടില്‍ ആയിരുന്നു എന്നത് വലിയ ഞെട്ടലോടെ ആണ് വിശ്വാസികള്‍ കേട്ടത് .
സന്തോഷ് ജോണിന്റെ കൂട്ടാളികള്‍ ആയ കമ്മറ്റിക്കാര്‍ നടത്തിയ വ്യഭിചാരം ഇവര്‍ അറിഞ്ഞിട്ടും മറച്ചുവെക്കാനാണ് ശ്രമിച്ചത് .കുറ്റവാളികള്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടിരുന്നു .എന്നാല്‍ വിമത വൈദികന്‍ ബൈജു കണ്ണംപിള്ളിയും കൂട്ടാളികളും ആറാം പ്രമാണം ലംഘിച്ചവര്‍ക്ക് എതിരെ നടപടി എടുത്തില്ല .നടപടി എടുക്കാതിരുന്നപ്പോള്‍ പിതൃവേദി അഡ്മിന്‍ ജോബിന്‍ കോഴിപ്പള്ളി അടക്കമുള്ളവരെ പിതൃവേദിയുടെ വാട്‌സ് ആപ് ഗ്രുപ്പില്‍ നിന്നും പുറത്താക്കി. ക്രിമിനലുകളെ പുറത്തക്കിയത് വിമത വൈദികനും സന്തോഷ് ജോണും സുഖിച്ചില്ല .അവരെ തിരിച്ചെടുക്കാനായി ഗുഡാലോചന മെനഞ്ഞു.
മുന്‍പേ കമ്മറ്റി തീരുമാനിച്ച് ഉറപ്പിച്ച പള്ളിപ്പെരുന്നാളിന്റെ തിയതി തീരുമാനിക്കാണെന്ന പേരില്‍ മറ്റൊരു ട്രസ്റ്റി അടക്കം എതിര്‍ത്തിട്ടും ഒരു വെള്ളിയാഴ്ച്ച കമ്മറ്റി വിളിച്ച് ചേര്‍ത്തത് വിമത വൈദികന്റേയും കൂട്ടാളികളുടെയും ഗുഡാലോചന ആയിരുന്നു.കമ്മറ്റിയില്‍ കലാപം സൃഷ്ടിക്കുകയും ആക്രമണവും കോപ്പുകൂട്ടുകയായിരുന്നു വിമത വൈദികന്‍ ബൈജുവിന്റെയും സന്തോഷിന്റേയും ലക്ഷ്യം .അതിലൂടെ വ്യഭിചാരികളെയും കൂട് കച്ചവടക്കാരെയും രക്ഷിക്കുക എന്ന നീക്കം.
ആ കമ്മറ്റി യോഗത്തില്‍ ആക്രമണം നടത്തിയതിന് ഡെന്നിസ് സെബാസ്‌റ്യാനും ജോബിന്‍ കോഴിപ്പള്ളിക്കും എതിരെ ഗാര്‍ഡായില്‍ കേസുണ്ടായി . ഗുഡാലോചനയും തട്ടിപ്പും പീഡനവും പുറത്ത് വരും എന്ന ഭയത്താല്‍ പള്ളിക്കമ്മറ്റി പിരിച്ച് വിട്ടത് മറ്റൊരു കേസായി കോടതിയിലേക്ക് എത്തിയിരിക്കയാണ് .അപ്പോഴും പശുപാലനും ബ്ളാക്ക്റോക്കിലെ സരിതയും പുതിയ ക്‌ളൈന്റുകളെ അന്വോഷിക്കുകയാണ് .
അയര്‍ലന്റിലെത്തിയ ഒരു വ്യക്തിമരിച്ചപ്പോളാണ് സാമ്പത്തിക സഹായമെന്ന പേരില്‍ സന്തോഷ് സ്വന്തം പേരില്‍ പിരിവുനടത്തിയത്. ക്വാട്ട തികയാതെ വന്നതോടെ പിരിവ് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ലഭിച്ച സംഭാവനകളെ കുറിച്ച് ഇതുവരെ കണക്കുകള്‍ പറഞ്ഞിട്ടുമില്ല.പള്ളികമ്മിറ്റി ഇത്തരമൊരുപിരിവ് നിര്‍ദ്ദേശം നല്‍കാതെയാണ് പള്ളിയുടെ പേരില്‍ നിരവധി പേരില്‍ നിന്ന് സംഭാവന സ്വീകരിച്ചത്. ഈ പിരിവുള്‍പ്പെടെ നിരവധി സംഭാവനകള്‍ സ്വന്തം സ്വകാര്യ അകൗണ്ടില്‍ പിരിക്കുകയും കണക്കുകള്‍ മുക്കുകയുമായിരുന്നുവെന്നാണ് ആരോപണമുയരുന്നത്.


