സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം: 15കാരനായ കുട്ടിയെ ഗാര്‍ഡാ അറസ്റ്റ് ചെയ്തു

ഡബ്ലിന്‍: സ്‌ഫോടകവസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ട് 15 വയസുകാരനെ ഡബ്ലിനില്‍ നിന്ന് അറസ്റ്റ് ചെയ്തു. ബ്ലാന്‍ചര്‍ഡ്ടൗണ്‍ കോര്‍ഡഫ് ഗാര്‍ഡനിലെ ഒരു വീട്ടില്‍ വൈകിട്ട് 7.20 ഓടെ ഗാര്‍ഡ നടത്തിയ തെരച്ചിലിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.

സ്‌ഫോടക വസ്തു കണ്ടെത്തിയ ഉടന്‍ തന്നെ ഡിഫന്‍സ് ഫോഴ്‌സിലെ ബോംബ് ഡിസ്‌പോസല്‍ ടീമിനെ വിവരമറിയിക്കുകയും തൊട്ടടുത്തുള്ള വീടുകള്‍ ഒഴിപ്പിക്കുകയും ചെയ്തു. 8.15 ന് ബോംബ് ഡിസ്‌പോസല്‍ ടീം സംഭവസ്ഥലത്തെത്തി സ്‌ഫോടക വസ്തു നിര്‍വീര്യമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവവുമായി ബന്ധപ്പെട്ട് 15 വയസുകാരനായ ഒരു കുട്ടിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സെക്ഷന്‍ 30 ഒഫന്‍സ് എഗൈന്‍സ്റ്റ് ദ സ്റ്റേറ്റ് ആക്ട് അനുസരിച്ച് കുട്ടിയെ ബ്ലാന്‍ഞ്ചര്‍സ്ടൗണ്‍ സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

Top