ഐഎസില്‍ ചേര്‍ന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു

ഇറാക്ക്: ഐഎസില്‍ ചേര്‍ന്ന ബ്രിട്ടീഷ് മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബ്രിട്ടനില്‍നിന്ന് ആദ്യമായി ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന റൊവാന്‍ കമല്‍ സിനെ എല്‍ അബിദിനെ (22) ആണ് ഇറാക്കില്‍ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇറാക്കിലെ മൊസൂളില്‍ നടന്ന വ്യോമാക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവും കുഞ്ഞും ആക്രമണത്തില്‍നിന്നു പരിക്കുകളോടെ രക്ഷപ്പെട്ടതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സുഡാന്‍ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ഐഎസില്‍ ചേരുന്നതിനു മുമ്പ് അബിദിന്‍ ബ്രിട്ടന്‍ വിട്ടിരുന്നു. സുഡാന്‍ തലസ്ഥാനമായി കാര്‍ത്തൂമിലെ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചേരുന്നതിനായാണ് ഇവര്‍ രാജ്യം വിട്ടത്. പിന്നീട് യുണിവേഴ്‌സിറ്റിയിലെ എട്ടു ബ്രിട്ടീഷ് വിദ്യാര്‍ഥികളോടൊപ്പം ഇവര്‍ പഠനം ഉപേക്ഷിച്ച് ഐഎസില്‍ ചേരുകയായിരുന്നു. ഇത് ബ്രിട്ടനില്‍ കഴിഞ്ഞ വര്‍ഷം വലിയ വാര്‍ത്തയായിരുന്നു. പിന്നീട് സിറിയയിലേക്കും അവിടെനിന്നും ഇറാക്കിലെ മൊസൂളിലും എത്തിയെന്നാണ് വാര്‍ത്ത. എന്നാല്‍ അബിദിന്‍ കൊല്ലപ്പെട്ടെന്നുള്ള വാര്‍ത്ത ബ്രിട്ടനോ ഇറാക്കോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top