കാതറിൻ കോണോളി അയർലണ്ടിന്റെ പത്താമത് പ്രസിഡണ്ടാകും

ഡബ്ലിൻ : വലിയ ഭൂരിപക്ഷത്തിൽ അയർലണ്ടിന്റെ പത്താമത് പ്രസിഡന്റ ആയി കാതറിൻ
കോണോളി തിരഞ്ഞെടുക്കപ്പെടുന്നു . എതിർ സ്ഥാനാർഥി പ്രസിഡണ്ടാകും.വോട്ട് എന്നി കഴിയുമ്പോൾ ഐറിഷ് ചരിത്രത്തിൽ ഒരു പ്രസിഡന്റിന് ലഭിക്കുന്ന ഏറ്റവും വലിയ ഒന്നാം മുൻഗണനാ വോട്ടോടെ കാതറിൻ കോനോളി വിജയിക്കും . ഹീതർ ഹംഫ്രീസിനേക്കാൾ വലിയ ഭുരിപക്ഷത്തിലാണ് കാതറിൻമുന്നേറിയത് .

ജനങ്ങൾ ഒരു ബദൽ സംവിധാനം തേടുകയാണ് എന്ന റിസൾട്ടിനോട് ലേബർ നേതാവ് ഇവാന ബാസിക് പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിന് ശേഷം ഒരു ഐക്യ ഇടതുപക്ഷ സർക്കാർ സാധ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു. “ഫൈൻ ഗെയ്ൽ പ്രതിനിധീകരിക്കുന്ന മുൻകാല രാഷ്ട്രീയത്തിന്റെ യഥാർത്ഥ നിരാകരണം ഞങ്ങൾ കാണുന്നു. കൂടാതെ കാതറിൻറെ ശാന്തവും സ്ഥിരവും ദൃഢവുമായ സന്ദേശത്തിന്, ഒരു ബദൽ തരം രാഷ്ട്രീയത്തിന്, വളരെയധികം പോസിറ്റീവ് പ്രതികരണമാണ് ഞങ്ങൾ കാണുന്നത്,എന്നും ലേബർ നേതാവ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

 

Top