ഡബ്ലിൻ :അയർലന്റിലെ സീറോമലബാർ വിശ്വാസികളായ കുടിയേറ്റക്കാരായ കുടുംബങ്ങളിൽ കലഹം വർദ്ധിക്കുന്നു .ഐറീഷ് കുടിയേറ്റം നടന്നു പത്ത് പതിനെട്ടു വര്ഷം ആകുമ്പോൾ കുടിയേറ്റക്കാരായ കുടുംബങ്ങളിലെ കുട്ടികൾ പ്രായപൂർത്തി ആകുന്നതോടെ അടിച്ചെല്പിക്കുന്ന മനുഷ്യത്വ രഹിതമായ മത പീഡനങ്ങൾക്കെതിരെ കുടുംബങ്ങളിൽ വാക്കുതർക്കങ്ങളും കലഹങ്ങളും പൊട്ടിമുളക്കാൻ തുടങ്ങി. നിങ്ങൾ “ലോകമെങ്ങും” പോയി സുവിശേഷം പ്രസംഗിക്കുവിൻ എന്നാണ് യേശു പഠിപ്പിച്ചത് . എന്നാൽ കേരളത്തിലെ സീറോ മലബാർ വൈദീകർ അത് കേൾക്കില്ല!! അവർ സീറൊ മലബാർ വിശ്വാസികൾ വിമാനം കയറി പോയ രാജ്യങ്ങളിലേക്ക് അവരുടെ പിന്നാലെ അടുത്തവിമാനം പിടിച്ചു അവിടെ ചെന്ന് അവരോട് മാത്രമേ സുവിശേഷം പറയു ..! നാട്ടിൽ ആയിരം വട്ടം കേട്ട ദൈവ വചനങ്ങൾ അവരുടെ ചെവിയിൽ വീണ്ടും കോരി ഒഴിക്കാനായിമാത്രമാണോ ഈ വരവ് .??.യേശുവിനെ കുറിച്ച് തീരെ അറിയില്ലാത്ത രാജ്യങ്ങളിലേക്ക് ഇവർ പോകാത്തത് എന്തുകൊണ്ടാണ് ..? അതെ.. അത് തന്നെ. പണം..!! ..പണവും സൗകര്യങ്ങളും തേടിയാണ് ഈ വിമാനം കയറൽ എന്ന് മനസ്സിലാക്കാൻ കേവല ബുദ്ധി മതി .. അല്ലാതെ അയർലണ്ട് പോലെ യുള്ള ഒരു സമ്പൂർണ കത്തോലിക്കാ രാജ്യത്തു ഒരാവശ്യവുമില്ലാതെ വെറുതെ വന്നു എന്തിനു സമയം പാഴാക്കണം ..?
അയർലണ്ടിലെ കൗമാരക്കരായ കുട്ടികൾ കോളേജ് പഠനത്തിനായി രാജ്യം വിടാൻ ഉത്സുകരാണ് .അവർക്കു വീടുകളിലും മലയാളി പള്ളികളിലുമുള്ള ശ്വാസം മുട്ടിക്കുന്ന മതപരമായ ചട്ടകൂട്ട് ഭേദിക്കാൻ ഇതിലും എളുപ്പമുള്ള മാർഗം ഇല്ലല്ലോ ??എല്ലാം ഉള്ളിലൊതുക്കി നിശ്ശ്ബ്ദം സഹിച്ച അവർക്കു രാജ്യം വിടുമ്പോൾ സ്വാതന്ത്ര്യം ലഭിക്കുന്നു .പള്ളിപരിപാടികളിൽ മക്കളെ അമിതമായി തളച്ചിടുന്ന പല മാതാ പിതാക്കളും അങ്ങനെ വീടുകളിൽ ഏകരാകുന്നു .
അമേരിക്ക പോലുള്ള രാജങ്ങളിൽ സാംസ്കാരിക സംഘടകനകൾക്കു വളരെസ്വാധീനമുണ്ടായിരുന്ന മലയാളി സമൂഹത്തിൽ ഇപ്പോൾ പള്ളിയോട് ബന്ധപ്പെട്ടാണ് പ്രാദേശികമായ സോഷ്യൽ ആക്ടിവിറ്റീസ് അധികവും നടക്കുന്നത് .അയർലണ്ടിലും ഭാവിയിൽ അതിനുള്ള സാധ്യതയാണ് കാണുന്നത് .എഴുത്തിനിരുത്ത് , ഓണാഘോഷം, കലോൽത്സവം, കായിക മേള, കാർണിവൽ തുടങ്ങി വിവിധ സാംസ്കാരിക സംഘടനകൾ നടത്തി കൊണ്ടിരുന്ന പരിപാടികൾ ഒന്നൊന്നായി പള്ളി ഏറ്റെടുത്തുകഴിഞ്ഞു .അതനുസരിച്ചു ഈ സംഘടനകളുടെ സ്വാധീനം മലയാളി സമൂഹത്തിൽ കുറഞ്ഞു വരികയാണ് എന്നത് നിസ്തർക്കമായ വസ്തുതയാണ് . പലവിധത്തിലുള്ള ന്യാ യങ്ങൾ പറഞ്ഞു ഇവിടത്തെ മലയാളി സമൂഹത്തെ ഐറിഷ് ജനതയിൽ നിന്നും സഭ ഒറ്റപെടുത്തികൊണ്ടിരിക്കുകയാണ്.
എന്നാൽ ജർമനി പോലെ മലയാളി പെൺകുട്ടികൾ ( പ്രത്യേകിച്ചും സീറോമലബാർ വിശ്വാസികൾ ) എഴുപതുകളിൽ ധാരാളമായി കുടിയേറിയ രാജ്യങ്ങളിൽ ഇത്തരം വേർതിരിവുകൾ കാണാൻ സാധിക്കില്ല .കാരണം , അവർ തുടക്കം മുതൽ ജർമ്മൻകാരെ വിവാഹം ചെയ്തും മറ്റും ആ സംസ്കാരത്തോട് പൂർണമായി ഇഴകിച്ചേർന്നു .( അവരെ പൊതുസമൂഹത്തിൽ നിന്നും അകറ്റാൻ സീറോ വൈദീകർ അക്കാലത്തു ഇല്ലാതെ പോയത് അവരുടെ ഭാഗ്യം ..!)
ഇതിൽനിന്നെല്ലാം വ്യത്യസ്തമായി ആകാശത്തുനിന്നു പൊട്ടി വീണതുപോലെ വളരെപ്പെട്ടന്ന് ആയർലണ്ടിലേക്കു 18 വർഷങ്ങൾക്കുമുൻപ് മലയാളികൾ പൊടുന്നനെ വരികയായിരുന്നു .അതുകൊണ്ടു ഒട്ടും പാകത പ്രാപിക്കാത്ത, അടിത്തറയില്ലാത്ത ഒരു മലയാളി സമൂഹമാണ് അയര്ലണ്ടിലേത് .ഈസാഹചര്യത്തിലാണ് കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന തന്ത്രവുമായി പലവിധ കാരണങ്ങളാൽ സംഘർഷഭരിതരായി ജീവിക്കുന്ന മലയാളി സമൂഹത്തിലേക്കു തോമ്മാ കുരിശും കൈയ്യിൽ തിരുകി സീറോ വൈദീകർ വന്നിറങ്ങുന്നതു. ഇതിന്റെ ഭവിഷ്യത്തുകൾ മലയാളി സമൂഹം വരും നാളുകളിൽ അറിയാൻ ഇരിക്കുന്നതേയുള്ളു ..പുതുതായി ഒരു സീറോ മലബാർ പുരോഹിതനും കൂടി ഉടനെ നാട്ടിൽനിന്നു വരും . ഒരാൾക്ക് കൂടി ചെല്ലും ചിലവും കൊടുക്കാൻ വിശ്വാസികൾ ഒരുങ്ങുകയാണ് എന്നർത്ഥം ..എന്തിനെന്നറിയാതെ ..!
ആരുടെയോ ഒക്കെ താളത്തിനൊത്തു തുള്ളൂന്ന പാവകളെ പോലെ കുഞ്ഞാടുകൾ എല്ലാ തീരുമാനങ്ങൾക്കും തലയാട്ടുന്നു .പണവുംസൗകര്യങ്ങളുംമോഹിച്ചു പിന്നാലെ എത്തുന്ന പുരോഹിതരോട് ഒന്നേ പറയാനുള്ളു .ഞങ്ങൾക്ക് സമാധാനം തരു ..ഇവിടെ ഞങ്ങൾ സ്വസ്ഥമായി ജീവിച്ചോട്ടെ ..ഐറിഷ് ജനതയോട് കൂട്ട് ചേർന്നോട്ടെ ..ഞങ്ങളുടെ കുട്ടികൾ ഐറിഷ് കുട്ടികളുമായി സൗഹൃദം പങ്കിട്ടട്ടെ .. ഉപ്പും ചോറും തരുന്ന ഈ മണ്ണിനോടും ഈ ജനതയോടും ഞങ്ങൾ ഇഴകിച്ചേർന്നോട്ടെ സങ്കുചിത ചിന്തകൾ മനുഷ്യ സമൂഹത്തിന്റെ സാംസ്കാരിക പുരോഗതിയിൽ കുത്തിയൊലിച്ചു പോയത് നിങ്ങൾ ഇനിയും അറിഞ്ഞില്ലേ .. ?.ഞങ്ങളെ വേർതിരിക്കാതെ ദയവായി നിങ്ങളുടെ ലാവണങ്ങളിലേക്കുതന്നെ മടങ്ങിപോയാലും ..