കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 1,12,477 ആയി. 20,90,266 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരികരിച്ചു

വാഷിംഗ്ടൺ :ഭേതിപരത്തിക്കൊണ്ട് ലോകത്ത് കൊറോണ മരങ്ങൾ കൂടുകയാണ് .ഏറ്റവും കൂടുതൽ മരണം അമേരിക്കയിൽ ആണുതാനും .കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 1,12,477 ആയി. 20,90,266 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 7,61,723 പേർക്ക് രോഗം ഭേദമായി.

കൊവിഡ് മൂലം അമേരിക്കയിൽ ഇന്നലെ 373 പേരാണ് മരിച്ചത്. 18,905 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 16,923 പേർ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്. ന്യൂയോർക്കിൽ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 3,98000 കടന്നു. 30,442 ആണ് ഇവിടുത്തെ മരണസംഖ്യ. ന്യൂജേഴ്സിയിൽ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി അറുപത്താറായിരം കടന്നപ്പോൾ മരണസംഖ്യ 12,216 ആയി. മസാച്യുസെറ്റ്സിൽ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി മൂവായിരം കടന്നു. മരണസംഖ്യ 7,316 ആയി. ഇല്ലിനോയ്സിലെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തേഴായിരം കടന്നു. ഇവിടുത്തെ മരണസംഖ്യ 5,904 ആണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരണസംഖ്യ കുറഞ്ഞുവരുമ്പോഴും രോഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വലിയ ആശങ്ക വേണ്ടെന്ന് നിലപാടിലാണ് ആരോഗ്യ വിദഗ്ധർ. പരിശോധനകൾ കൂടുന്നതിനാലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് അവർ പറയുന്നു. രാജ്യത്ത് ഇതുവരെ രണ്ട് കോടിയിലധികം കൊവിഡ് പരിശോധനകൾ നടത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Top