ഡബ്ലിൻ : അയർലണ്ടിൽ മലയാളിയായ വ്യാപാരിക്കെതിരെ കോടതി വിധി. മലയാളിയായ ജീവനക്കാരനെ നിയമവിരുദ്ധമായി ദ്രോഹിച്ചു എന്നതിനാൽ ആണ് കോടതി നഷ്ട പരിഹാരം കൊടുക്കാൻ വിധിച്ചത്. അയ്ലാർലന്റിലെ വർക്ക് റിലേഷൻ കമ്മീഷനിൽ നിന്നാണ് മലയാളിക്ക് അനുകൂലമായ വിധി വന്നിരിക്കുന്നത് . അയർലൻഡിലെ തായി റസ്റ്റോറൻറ് ഗ്രൂപ്പായ സാൻഡി ഫുഡ്സ് ലിമിറ്റഡിന് എതിരാണ് ( Santry foods Ltd, Thai restaurant group) വിധി പ്രസ്താവിച്ചിരിക്കുന്നത്.
അയർലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന രണ്ട് ഔട്ട്‌ലെറ്റുകളുടെ യൂണിറ്റ് മാനേജരായിരുന്ന ജിജോ കുര്യനെ മാനേജർ പോസ്റ്റിൽ നിന്നും തരംതാഴ്ത്താൻ ശ്രമിച്ചതും, അസുഖം ആയിരുന്ന അവസരത്തിൽ ജീവനക്കാരനെ മീറ്റിംഗ് വിളിച്ചു എന്നതുൾപ്പെടെ കുറ്റകരമായ അനാസ്ഥ കണ്ടെത്തിയതിനാൽ ആണ് സാൻഡൽവുഡ് ഓണർ ആയ പ്രമോദ് തങ്കപ്പനെതിരെ വിധി വന്നിരിക്കുന്നത്. ഏകദേശം രണ്ട് ലക്ഷത്തി ഇരുപത്തി അയ്യാരം രൂപക്കടുത്ത് ( 3000 യൂറോ)നഷ്ടപരിഹാരം ആണിപ്പോൾ പ്രമോദ് തങ്കപ്പനെതിരെ വിധിച്ചിരിക്കുന്നത് .ഈവിധിക്കെതിരെ ലേബർ കോടതിയിൽ പോകാം .
കൂടുതൽ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ലേബർ കോടതിയിൽ വീണ്ടും ഹർജി ഫയൽ ചെയ്യുമെന്നും ജിജോ കുര്യൻ വെളിപ്പെടുത്തി. സാൻഡൽവുഡ് ഓണർ ആയ പ്രമോദ് തങ്കപ്പനെതിരെ വ്യാപകമായ പരാതികളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് .അതിൽ ഒന്നാണ് ഡെയിലി ഇന്ത്യൻ ഹെറാൾഡ് ഇപ്പോൾ പുറത്ത് വിടുന്നത്. തൻറെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മറ്റ് വ്യക്തികൾക്ക് വേതന വ്യവസ്ഥകൾ കൃത്യമായി കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തിയതാണ് തനിക്കെതിരെ മാനേജ്മെൻറ് തിരിയാനുള്ള കാരണമെന്ന് ജിജോ കുര്യൻ പറഞ്ഞു. അയർലൻഡിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തികളെ ആ സ്ഥാപനങ്ങളിൽ നിന്ന് തന്റെ സ്ഥാപനത്തിലേക്ക് ക്ഷണിക്കുകയും അവർക്ക് തിരിച്ചു പോകാൻ മേലാത്ത ഒരു അവസ്ഥ ഉണ്ടാക്കുകയും പിന്നീട് തനിക്ക് ഇഷ്ടമുള്ളത് പോലെ ആ വ്യക്തിയെ ഉപയോഗിക്കുകയും ചെയ്യുന്ന പ്രവണതയാണ് ഈ പ്രമോദ് തങ്കപ്പൻ നടത്തിവരുന്നത് എന്നും ജിജോ കുര്യൻ പറഞ്ഞു. പ്രമോദ് തങ്കപ്പനെതിരെ മുൻപേ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ജിജോ കുര്യൻ വെളിപ്പെടുത്തി.
അയർലൻഡിലെ മലയാളി സോളിസിറ്റര് കൂട്ടായ്മയായ മലയാളി സ്റ്റേഴ്സ് അയർലൻഡിന് നിയമസഹായം ലഭിച്ചതായും കുര്യൻ അറിയിച്ചു. അയർലൻഡിൽ സ്റ്റുഡൻറ് വിസയിൽ വരുന്ന വിദ്യാർത്ഥികളെ വ്യാപകമായി ചൂഷണം ചെയ്യുന്നുണ്ടെന്നും ഉള്ള ഒരു ആരോപണം ഇവർക്കെതിരെ നിലനിൽക്കുന്നുണ്ട് .വർക്ക് പെർമിറ്റ് കൊടുക്കാമെന്നു പറഞ്ഞ് നിരവധി വിദ്യാർത്ഥികളെ ജോലിക്ക് എടുത്തതിനു ശേഷം പറ്റിച്ചതായി അറിയാൻ കഴിയുന്നുണ്ട്. അയർലൻഡിലെ സ്റ്റുഡൻസ് വിസയിൽ വരുന്ന ഒരു വിദ്യാർത്ഥിക്ക് ഒരു കാരണവശാലും അയർലൻഡ് വിട്ട് മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കാൻ പോലും സാഹചര്യമില്ലാത്ത നിയമതടസം നിലനിൽക്കുമ്പോൾ ഇങ്ങനെയുള്ള ഈ വിദ്യാർത്ഥികളെ അയൽരാജ്യമായ നോർത്തേൺ അയർലൻഡിൽ ജോലിക്ക് അയക്കുകയും അതിലൂടെ അവരുടെ ജീവിതം തന്നെ എന്നന്നേക്കുമായി ഇരുളടഞ്ഞു പോകുന്ന സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം വ്യാപകമായ ആരോപണങ്ങളും ഇവർക്കെതിരെ ഉയരുന്നുണ്ട്. ഇവരുടെ കെണിയിൽ പെട്ട് ഫ്രാഞ്ചൈസി ബിസിനസിൽ ഏർപ്പെട്ടതിനു ശേഷം ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട മലയാളികൾ അയർലൻഡിൽ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്.ഇയാളുടെയും കൂട്ട് കച്ചവടക്കാരെന്റെയും ഒരുപാട് നിയമവിരുദ്ധ തട്ടിപ്പുകൾക്ക് എതിരെ നിയമപോരാട്ടം തുടരുമെന്നും ജിജോ കുര്യൻ പറഞ്ഞു .സെലിബ്രിറ്റികളെ ബുക്ക് ചെയ്തശേഷം പറ്റിച്ച വലിയ തട്ടിപ്പുകഥകളും പുറത്ത് വരുന്നുണ്ട് .
ചതിയുടെ മലയാളിപ്പെരുമ (തുടരും…)
ഭക്തികുഴച്ച് -വായ്‌പ്പാ തട്ടിപ്പിൽ പൊറുതിമുട്ടി ഐറീഷ് മലയാളി’കൾ