കൾച്ചറൽ ഫോറം ഖത്തർ – പുതിയ ഭാരവാഹികൾ

ദോഹ: ഖത്തറിലെ സാമൂഹിക സാംസ്കാരിക കായിക സേവന മേഖലകളിലെ   സജീവ സാന്നിധ്യമായ കൾച്ചറൽ ഫോറം 2022 – 2023  കാലയളവിലേകുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.  മുനീഷ്  എ .സിയാണ് ( മലപ്പുറം )  പുതിയ പ്രസിഡന്റ്. മുഹമ്മദ് കുഞ്ഞി ( കാസർഗോഡ് ), ചന്ദ്രമോഹൻ ( തൃശൂർ ) ഷാനവാസ് ഖാലിദ് ( കണ്ണൂർ ), സജ്‌ന സാക്കി ( മലപ്പുറം ) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ .കഴിഞ്ഞ  കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന മുനീഷ് നാട്ടിലും  ഖത്തറിലും  വിവിധ  സാമൂഹിക  സാംസ്‌കാരിക  സംഘടനകളുടെ  നേതൃസ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട് .

ജനറല്‍ സെക്രട്ടറിമാരായി മജീദ് അലി  ( തൃശൂർ ) താസീൻ അമീൻ ( തിരുവനന്തപുരം ) എന്നിവരെയും തിരഞ്ഞെടുത്തു.അബ്ദുൽ ഗഫൂർ എ ആർ ( കോഴിക്കോട് ) ആണ് പുതിയ ട്രഷറര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവിധ വകുപ്പുകളുടെ ചുമതലയുള്ള സെക്രട്ടറിമാരായി രമ്യ നമ്പിയത്ത് ( സ്ത്രീ ശാക്തീകരണം) , മുബാറക് കെ ടി (  അക്കാദമിക് ആൻഡ് കറന്റ് അഫേഴ്‌സ് ), അഹമ്മദ് ഷാഫി ( സംഘടന വ്യാപനം), ഷറഫുദ്ദീൻ സി ( സംഘടന ) ,സഞ്ജയ് ചെറിയാന്‍ (  ഹെൽത്ത് ആൻഡ് സ്പോർട്സ് ) , അനീസ് റഹ്മാൻ ( ആർട്സ് ആൻഡ് കൾച്ചർ ), സിദ്ദീഖ് വേങ്ങര ( ജനസേവനം ) എന്നിവരെയും തിരഞ്ഞെടുത്തു.   ശരീഫ് ചിറക്കൽ ( മലപ്പുറം ), ഡോ.നൌഷാദ് ( കോഴിക്കോട്),  വാഹിദ സുബി ( മലപ്പുറം), അനസ് ജമാൽ ( തൃശൂർ ), അസ്ലം ഈരാറ്റുപേട്ട ( കോട്ടയം )  എന്നിവരാണ് വിവിധ വകുപ്പ് കൺവീനർമാർ .

ഡോ.താജ് ആലുവ ( എറണാകുളം ), ശശിധര പണിക്കർ (കോട്ടയം  ), സാദിഖ്  ചെന്നാടൻ,മുഹമ്മദ് റാഫി, ഷാഫി മൂഴിക്കൽ, ഷാഹിദ് ഓമശ്ശേരി, നിത്യ സുബീഷ് ( കോഴിക്കോട്),  ആബിദ സുബൈർ (തൃശൂർ) ,അൻവർ ഹുസൈൻ വാണിയമ്പലം ( മലപ്പുറം)  ,റുബീന കുഞ്ഞി ( കാസർഗോഡ് ), അബ്ദുൽ റഷീദ് ( കൊല്ലം ), രാധാകൃഷ്ണന്‍ ( പാലക്കാട് ),  എന്നിവരെ സംസ്ഥാന സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു .വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 160 അംഗ ജനറൽ കൗൺസിലാണ്‌  അടുത്ത രണ്ടു വർഷത്തേക്കുള്ള  ഭാരവാഹികളെ തെരഞ്ഞെടുത്തത് . കൌൺസിൽ യോഗം വെൽഫെയർ പാർട്ടി കേരള ജനറൽ സെക്രട്ടറിയും  സാമൂഹിക പ്രവർത്തകനുമായ  കെ .എ  ഷെഫീഖ്  ഉത്ഘാടനം  ചെയ്തു . പ്രവാസികളുടെ പ്രശ്ങ്ങളെ  അഭിസംബോധനം  ചെയ്യുന്നതിൽ  കൾച്ചറൽ ഫോറം  മികച്ച  മുന്നേറ്റമാണ്  നടത്തിയതെന്നും  തുടർന്നും  പ്രവാസികളുടെ  അവകാശ  പോരാട്ടങ്ങളിലും  സാംസ്‌കാരിക  മുന്നേറ്റത്തിലും  കൂടുതൽ  മുന്നേറാൻ  കൾച്ചറൽ  ഫോറത്തിന്  സാധിക്കണമെന്നും  അദ്ദേഹം  പറഞ്ഞു .  മുൻ പ്രസിഡൻറ് ഡോ : താജ് ആലുവ , പുതിയ പ്രസിഡന്റ്  മുനീഷ്  എ.സി  എന്നിവർ ചടങ്ങിൽ  സംസാരിച്ചു .

Top