ഡോക്ടർ ജൊവാൻ ഫ്രാൻസിസ് അന്തരിച്ചു- സംസ്ക്കാരം 16-ശനിയാഴ്ച

പി പി ചെറിയാൻ

തൃശ്ശൂർ അറയ്ക്കൽ ഫ്രാൻസിസ് ജോൺനിറെ ഭാര്യ ജൊവാൻ ഫ്രാൻസിസ് (61) ഓസ്‌ട്രേലിയയിൽ അന്തരിച്ചു.ഡോക്ടർ ജൊവാൻ ഫ്രാൻസിസ് കഴിഞ്ഞ 25 വർഷമായി ഓർതോപീഡിക് സർജനായി ഓസ്‌ട്രേലിയയിൽ സേവനം നടത്തുകയായിരുന്നു. സേവനരംഗത്തെ ആസ്‌പദമാക്കി ബ്രഹത്തായ ഒരു ഗ്രന്ഥം (Slice Girls) പ്രസിദ്ധികരിച്ചത്‌ ഏറെ ജനപ്രീതി ആർജ്ജിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൊവാൻ വഴിത്തല പെരുമ്പനാനി കുടുംബാംഗമാണ്.പിതാവ് പരേതനായ വിമാനസേനാനി ശ്രീ. പി.എ ജോൺ.മാതാവ് സിസിലിയാമ്മ പെരുമ്പനാനി. ഡോ.അബി ജോൺ ഏകസഹോദരനാണ്.സിസ്റ്റർ ഗ്രേയ്സ് പെരുമ്പനാനി SABS (സുപ്പീരിയർ ജനറൽ SABS), സിസ്റ്റർ നിർമൽ മരിയ SABS എന്നിവർ പിതൃസഹോദര പുത്രിമാരാണ്.സംസ്ക്കാരം 16- തീയതി ശനിയാഴ്ച രാവിലെ ഇൻഡ്യൻ സമയം 7:30 -നു ഫ്രീമാന്റിൽ വെസ്റ്റ് ചാപ്പൽ സിമിത്തേരിയിൽ.മക്കൾ : സോണിയ ,ജോൺ .മരുമകൻ :ഡാൻ ഡിബുഫ്.

Top