ഫ്ലോറിഡയിൽ മലയാളി ഡോക്ടർ കാറപകടത്തിൽ മരിച്ചു.

ഫ്ലോറിഡ:ഫ്ലോറിഡയിലെ നേപ്പിൾസിൽ കാറപകടത്തിൽ മലയാളി ഡോക്ടർ മരണപെട്ടു. ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്കാണ് കാർ മറിഞ്ഞത്.ചിക്കാഗോ സ്വദേശി ഡോ നിത കുന്നുംപുറത്ത് (30) ആണ് മരണപ്പെട്ടത് . അമേരിക്കൻ സമയം വെള്ളിയാഴ്ച രാവിലെ 6.30നായിരുന്നു (ഇന്ത്യൻ സമയം വെള്ളിയാഴ്ച വൈകിട്ട് 6) അപകടം.

തൊട്ടുപിന്നാലെ കാറിൽ എത്തിയവർ ഡോക്ടറെ രക്ഷിക്കാൻ കനാലിൽ ഇറങ്ങിയെങ്കിലും ചീങ്കണ്ണികൾ പാഞ്ഞെത്തിയതോടെ തിരികെ കയറി. ഇവർ വിവരമറിയിച്ചതനുസരിച്ചു പൊലീസ് എത്തി ഡോക്ടറെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മയാമിയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. നിത, ഇല്ലിനോയ് ബെൻസൻവില്ലെയിലെ താമസസ്ഥലത്തുനിന്ന് നേപ്പിൾസിലേക്ക് ഒറ്റയ്ക്കു പോകുമ്പോഴാണ് നിയന്ത്രണംവിട്ട കാർ കനാലിൽ വീണത്. പിന്നിലെ വന്ന കാറിൽ അമേരിക്കൻ ദമ്പതികളായിരുന്നു. അവരിൽ ഭർത്താവ് കനാലിലേക്കു ചാടി കാറിൽനിന്നു നിതയെ പുറത്തെടുത്തു. ബോധം നഷ്ടപ്പെട്ട നിതയെ കരയ്ക്കെത്തിക്കുന്നതിനിടെയാണു ചീങ്കണ്ണികൾ പാഞ്ഞെത്തിയത്. കരയിൽനിന്ന ഭാര്യ ഇതുകണ്ട് അലറിക്കരഞ്ഞതോടെ അദ്ദേഹം ശ്രമം ഉപേക്ഷിച്ചു കരയ്ക്കു കയറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫ്ലോറിഡയെയും നേപ്പിൾസിനെയും ബന്ധിപ്പിക്കുന്ന ഐ–75 എക്സ്പ്രസ് ഹൈവേയുടെ വശങ്ങളിലാണ് കനാലുകൾ. ചീങ്കണ്ണികൾ നിറഞ്ഞ ഈ മേഖലയിൽ സുരക്ഷാ നിർദേശങ്ങളുണ്ട്. എക്സൈസിൽനിന്നു വിരമിച്ച എ.സി. തോമസ് 15 വർഷമായി കുടുംബത്തോടൊപ്പം അമേരിക്കയിലാണ്. ഇപ്പോൾ ഷിക്കാഗോയിൽ എൽമസിലാണ് താമസം. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് തോമസ്-ത്രേസിയാമ്മ ദമ്പതികളുടെ ഇളയ മകളാണ് ഡോ. നിത. റെസിഡൻസി ചെയ്യുകയായിരുന്നു.നിതിൻ, നിമിഷ എന്നിവർ സഹോദരങ്ങളാണ് . ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമാണ്.

Top