ദോഹ: 2024 – 2025 അധ്യയന വർഷം ദോഹ അൽ മദ്റസ അൽ ഇസ്‌ലാമിയയിൽ നിന്ന് അർധ വാർഷിക – വാർഷിക പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി പ്രിൻസിപ്പൽ ഹോണേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളെ മദ്റസ മാനേജ്മെൻ്റും അധ്യാപകരും ആദരിച്ചു.
പ്രിൻസിപ്പൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകരായ മുഹമ്മദ് സലീം, ഖമറുന്നിസ അബ്ദുല്ല, മുന അബുല്ലൈസ്, സഫീറ ഖാസിം, കെ.ഇബ്റാഹീം, സി.വി അബ്ദുസ്സലാം, അസ്മ, സാജിദ ഫാറൂഖ് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ഹെഡ് ബോയ് ഹംദാൻ സ്വാഗതവും ഹെഡ് ഗേൾ സഫ്ന സുമയ്യ നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽമാരും വിവിധ വകുപ്പ് തലവന്മാരായ സി. കെ അബ്ദുൽ കരീം, മുഹമ്മദലി ശാന്തപുരം, അസ്ലം ഈരാറ്റുപേട്ട എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


